“പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും”:സ്വാമി സന്ദീപാനന്ദഗിരി

പറയാതെ വയ്യ!ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും.

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്കെതിരെ റിപ്പബ്ലിക്‌ ദിനത്തിൽ ഡൽഹിയിൽ നടക്കുന്ന ട്രാക്‌ടർ റാലി രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത ഐതിഹാസിക സമരത്തിനാണ്‌ സാക്ഷിയാകുന്നത്.ഈ അവസ്ഥയിലേക്ക് രാജ്യത്തെ എത്തിച്ച പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കഴിവുകെട്ടവർ എന്നാണ് സ്വാമി സന്ദീപാനന്ദഗിരി സോഷ്യൽ മീഡിയയിൽ കുറിച്ചത്

പറയാതെ വയ്യ!
ഇന്ത്യ കണ്ട കഴിവുകെട്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും.

Posted by Swami Sandeepananda Giri on Monday, January 25, 2021

സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.
ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രത്തിന്റെ പ്രതികാരം. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു.
കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

ഡല്‍ഹി ഐടിഒയില്‍ പൊലീസ്‌ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ രണ്ട് കര്‍ഷകര്‍ മരിച്ചുവെന്ന് വിവരം. ഒരു കര്‍ഷകന്‍ വെടിവെപ്പില്‍ മരിച്ചെന്നും ഒരാള്‍ ട്രാക്‌ടര്‍ മറിഞ്ഞ് മരിച്ചെന്നും കര്‍ഷക സംഘടനാ നേതാക്കൾ പറഞ്ഞു.പോലീസ് വെടിവെപ്പിനേത്തുടര്‍ന്നാണ് കര്‍ഷകന്‍ മരിച്ചതെന്ന് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here