തൊണ്ണൂറ്റി രണ്ടാം വയസിൽ ആത്മകഥയെഴുതി അപൂർവ്വത സ്വന്തമാക്കി ടി ആർ രാമവർമ്മ രാജ

തൊണ്ണൂറ്റി രണ്ടാം വയസിൽ ആത്മകഥയെഴുതി സാഹിത്യ ലോകത്തേക്ക് പ്രവേശിച്ച ഒരു മുതുമുത്തശ്ശൻ്റ കഥയാണ് ഇനി പറയാനുള്ളത്. എക്സൈസ് വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ റാങ്കിൽ നിന്ന് വിരമിച്ച ടി. ആർ രാമവർമ്മ രാജയാണ് ജീവിതത്തിൻ്റെ സായന്തനത്തിൽ ആത്മകഥയെഴുതിയ അപൂർവ്വത സ്വന്തമാക്കിയ വ്യക്തി.

പ്രായം കേവലം ഒരു അക്കം മാത്രമാണെന്ന്  ചിലർ ജീവിതം കൊണ്ട് തെളിയിക്കാറുണ്ട്. പിറകിലേക്ക് കറങ്ങുകയോ നിശ്ചലമായി നിൾക്കുകയോ ചെയ്യാത്ത പ്രായം ഈ വ്യദ്ധൻ്റ അനിതരസാധാരണമായ ഇശ്ചാശക്തിക്ക് മുന്നിൽ തൊഴു കയ്യുകയോടെ നിൽക്കുന്നു.

എൺപത്തിയെട്ടാം വയസിലാണ് തൻ്റെ കൊഴിഞ്ഞ് വീണ കാലത്തിൻ്റെ ഓർമ്മകൾ പകർത്തിയെഴുതാൻ ടി ആർ രാമരാജവർമ്മ തീരുമാനിച്ചത്. എക്സൈസ് വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണർ റാങ്കിൽ നിന്ന് വിരമിച്ച തൻ്റെ ധീരവും സമ്മോഹനമായ ഭൂതകാലം പകർത്തിയെഴുതിയത് ഒരു ഡയറി കുറിപ്പിന് റ പോലും പിൻ ബലം ഇല്ലാതെയാണ്.

എൻ്റെ ധർമ്മസമരം എന്ന് പേരിട്ട 254 പേജുകൾ ഉള്ള ഈ ആത്മകഥയിലെ പല അധ്യായങ്ങളും ത്രസിപ്പിക്കുന്ന അധ്യായങ്ങൾ ആണ്. കള്ളവാറ്റുകാരെ പിടിക്കാൻ പോയപ്പോൾ അവർ സംഘടിതമായി കൊലപ്പെടുത്താൻ ശ്രമിച്ചതും തലനാരിഴക്ക് ജീവൻ തിരികെ കിട്ടിയതും നാടകീയമായി പ്രതിപാദിച്ചിട്ടുണ്ട്.

അബ്കാരി കേസിൽ പ്രതിയാവാതിരിക്കാൻ വേണ്ടി ഒരു വൻ തുക കൈകൂലിയുമായി കള്ളവാറ്റ് സംഘം സ്വാധീനിക്കാൻ ശ്രമിച്ചതും പുസ്തകത്തിൻ്റെ ഭാഗമാണ്.

ഭവ്യതയോടെ ചെത്ത് തൊഴിലാളികൾക്ക് വേണ്ടി ശുപാർശ പറയാൻ വന്ന തൊഴിലാളി നേതാവ് ആയ കെ കരുണാകരൻ മുഖ്യമന്ത്രിയായപ്പോൾ മറ്റൊരു മുഖം കാണിച്ചതും ആത്മകഥയിലുണ്ട്. ബേബി ജോണും, കെ.ആർ ഗൗരിയമ്മയും, ആർ ബാലകൃഷ്ണ പിള്ളയും അടക്കമുള്ള പഴയ കാല മന്ത്രിമാരുടെ പെരുമാറ്റ സവിശേഷതകൾ പുസ്തകത്തിൽ പരാമർശിക്കുന്നുണ്ട്.

എക്സൈസ് ഡിപ്പാർട്ടുമെൻ്റിൻ്റെ 1955 മുതൽ 1985 വരെയുള്ള മുപ്പത്ത് വർഷത്തെ ചരിത്രമാണ് ടി ആർ രാമവർമ്മ രാജ എഴുതിയ എൻ്റെ ധർമ്മസമരങ്ങൾ എന്ന ആത്മകഥ. പുസ്തകത്ത പറ്റി ഗ്രന്ഥകാരൻ്റെ ഭാര്യയായ എം കെ ഇന്ദിരാബിംകക്ക് പറയാനുള്ളത് കേൾക്കുക

തിരുവനന്തപുരത്തെ മകൻ്റെ സ്വകാര്യ ഫ്ലാറ്റിൽ നടന്ന പുസ്തക പ്രകാശനം നിർവഹിച്ചത് കഥാകാരനായ കെ എൽ മോഹനവർമ്മയാണ്. ഡോ ഏറുമറ്റൂർ രാജ രാജ വർമ്മ, എക്സൈസ് ഡെപ്യട്ടി കമ്മീഷണർ ‘ഷാ, അസിസ്റ്റൻ്റ് കമ്മീഷൻ രാധാകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്.

പരിധി പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിൻ്റെ പ്രസാധകർ. ഓർമ്മകളുടെ ലോകത്ത് നിന്ന് മടങ്ങും മുൻപ് തൻ്റെ 92-ാം വയസിൽ സാഹിത്യ ലോകത്തിലേക്ക് കാലെടുത്ത് വെച്ച മുത്തശ്ശന് പറയാൻ മാത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here