
റിപ്പബ്ലിക് ദിന പരേഡില്‍ ശ്രദ്ധ നേടി കേരളത്തിന്‍റെ ഫ്ളോട്ട്. കൊയര്‍ ഓഫ് കേരള എന്ന വിഷയം ദൃശ്യവത്ക്കരിച്ചാണ് ഈ വര്‍ഷം കേരളം റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുത്തത്.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്പബ്ലിക് റിലേഷന്‍സ് വകുപ്പാണ് കേരളത്തിന്റെ ഫ്‌ളോട്ട് നിര്‍മ്മിച്ചിരിക്കുന്നത്. 2018ലാണ് കേരളത്തിന്റെ ഫ്‌ളോട്ട് അവസാനമായി റിപ്പബ്ലിക്ക് ദിന പരേഡിൽ പങ്കെടുത്തത്.
രണ്ടു ഭാഗങ്ങളായി തയ്യാറാക്കിയ ഫ്‌ളോട്ടിന്‍റെ മുന്‍ഭാഗത്ത് തേങ്ങയുടെയും തൊണ്ടിന്റെയും ചകിരിയുടെയും പശ്ചാത്തലത്തില്‍ കേരളത്തിലെ പരമ്പരാഗത കയര്‍ നിര്‍മ്മാണ ഉപകരണമായ റാട്ടും, കയര്‍ പിരിക്കുന്ന ഗ്രാമീണ സ്ത്രീകളെയും കാണാം.
രണ്ടാം ഫ്‌ളോട്ടിന്‍റെ മണല്‍ത്തിട്ടയും കായലിലേയ്ക്ക് ചാഞ്ഞുനില്‍ക്കുന്ന പ്രവര്‍ത്തിക്കുന്ന ചീനവലയും കരയില്‍ കായ്ച്ചു നില്‍ക്കുന്ന തെങ്ങുകളും ഫ്‌ളോട്ടിന്‍റെ പശ്ചാത്തലമായി.
മണല്‍ത്തിട്ടയില്‍ പ്രതീകാത്മകമായി കരിക്കിന്റെ മാതൃകയും ചാരെ തൊണ്ടുതല്ലുന്ന സ്ത്രീകളും വശങ്ങളില്‍ വിവിധ പാകത്തിലുള്ള തേങ്ങകളും ഫ്‌ളോട്ടിന്‍റെ ദൃശ്യചാരുത കൂട്ടുന്നു. കേരളത്തിന്റെ പരമ്പരാഗത അനുഷ്ടാന കലാരൂപമായ തെയ്യവും ചെണ്ട മേളവും ഫ്‌ളോട്ടിന് മിഴിവേകി.
പ്രമുഖ ടാബ്ലോ കലാകാരന്‍ ബാപാദിത്യ ചക്രവര്‍ത്തിയാണ് കേരളത്തിന്റെ ഫ്‌ളോട്ട് രൂപകൽപന ചെയ്തത്. ഫ്‌ളോട്ടിന് ദൃശ്യ-നാട്യ-വാദ്യമൊരുക്കുന്നത് 12 കലാകാരന്‍മാരാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here