ക്യഷിക്കാരനെ മണ്ണില്‍ നിന്നും പറിച്ചെറിയാന്‍ ശ്രമിച്ച മോദിയെ കീഴടല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് കര്‍ഷക പ്രക്ഷോഭം: വിജയരാഘവന്‍

ക്യഷിക്കാരനെ മണ്ണില്‍ നിന്നും പറിച്ചെറിയാനാണ് കാര്‍ഷിക നിയമം ശ്രമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. കീഴടല്ലെന്ന് നരേന്ദ്ര മോദിയെ ബോധ്യപ്പെടുത്തുകയാണ് ഇന്നത്തെ കര്‍ഷക പ്രക്ഷോഭം.

നിയമത്തിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന ധാരണ കര്‍ഷകര്‍ക്കുണ്ടെന്നും മോദിയുടെ രാഷ്ട്രീയത്തിന്റെ ഒന്നാം ഭാഗം കോര്‍പറേറ്റ് വത്ക്കരണവും രണ്ടാം ഭാഗം വര്‍ഗീയതയുമാണെന്നും അദ്ദേഹം പറഞ്ഞു.

സമര സ്ഥലത്തേക്ക് പോയി കൃഷിക്കാരുമായി ചര്‍ച്ച നടത്തുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News