
പ്രണയം നിരസിച്ച 19കാരിയെ വെടിവെച്ച് കൊന്ന വാര്‍ത്തയില്‍ നടുങ്ങിയിരിക്കുകയാണ് ഒരു ഗ്രാമം. രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്.
പ്രണയം നിരസിച്ച 19 വയസുകാരിയെ അയല്‍വാസിയായ യുവാവാണ് ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി ഒളിവില്‍ പോയിരിക്കുകയാണ്.
ഒളിവില്‍ പോയ പ്രതിക്കായി തെരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് കൈമാറിയതായും പൊലീസ് പറഞ്ഞു.
സംഭവം നടക്കുമ്പോള്‍ പെണ്‍കുട്ടിയോടൊപ്പം സഹോദരി മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അധ്യാപകരായ മാതാപിതാക്കള്‍ സ്‌കൂളില്‍ പോയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here