എന്തെങ്കിലും അക്രമമോ അച്ചടക്കലംഘനമോ നടക്കുന്നത് കര്‍ഷക പ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

കർഷകസമരം അക്രമാസക്തമായാല്‍ അത് പ്രതിഷേധത്തെ ദോഷകരമായി ബാധിക്കുമെന്ന് മുതിർന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണ്‍.

കര്‍ഷകര്‍ നേരത്തെ പറഞ്ഞറുപ്പിച്ചിരുന്ന റൂട്ടില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണെന്നും എന്തെങ്കിലും അക്രമമോ അച്ചടക്കലംഘനമോ നടക്കുന്നത് കര്‍ഷക പ്രതിഷേധത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്നും പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

‘ചില കര്‍ഷകര്‍ നേരത്തെ പറഞ്ഞറുപ്പിച്ചിരുന്ന റൂട്ടില്‍ നിന്നും മാറി റാലി നടത്തിയത് ദൗര്‍ഭാഗ്യകരമാണ്. കര്‍ഷകര്‍ എത്രയും വേഗം നേരത്തെ നിശ്ചയിച്ച വഴികളിലേക്ക് തന്നെ തിരിച്ചുപോയി റാലി നടത്തേണ്ടത് ഏറെ പ്രധാനപ്പെട്ടതാണ്. അതിനാക്കേളുപരി സമാധാനപരമായിരിക്കണം ഈ പ്രതിഷേധം. എന്തെങ്കിലും അക്രമമോ അച്ചടക്കലംഘനമോ നടക്കുന്നത് കര്‍ഷക പ്രതിഷേധത്തെ ഏറെ ദോഷകരമായി ബാധിക്കും,’ പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News