വിതുര കല്ലാറില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

വിതുര കല്ലാറില്‍ ആന ചെരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കല്ലാര്‍ സ്വദേശി കൊച്ചുമോന്‍ എന്ന രാജേഷാണ് പിടിയിലായത്.

ഇയാളുടെ പുരയിടത്തില്‍ റബ്ബര്‍ ഷീറ്റ് ഉണക്കാനുള്ള കമ്പിയില്‍ കടത്തിവിട്ട വൈദ്യുതിയേറ്റാണ് ആന ചെരിഞ്ഞതെന്നാണ് വനംവകുപ്പ് അധികൃതരുടെ കണ്ടെത്തല്‍.

ശനിയാഴ്ചയാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

ശ്വാസകോശ അണുബാധയേറ്റതിനെ തുടര്‍ന്നാണ് ആന ചെരിഞ്ഞതെന്നായിരുന്നു പ്രാഥമിക നിഗമനം. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയ്‌ക്കൊടുവിലാണ് വൈദ്യുതാഘാതമേറ്റാണ് ആന ചെരിഞ്ഞതെന്ന് കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News