ചെങ്കോട്ടയില്‍ ദേശീയ പതാക മാത്രമാണ് ഉയരേണ്ടതെന്ന് ശശി തരൂര്‍ എംപി; ട്വീറ്റിനെതിരെ സോഷ്യല്‍ മീഡിയ

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചതില്‍ പ്രതികരിച്ച് ശശി തരൂര്‍ എംപി. ദൗര്‍ഭാഗ്യകരമായ സംഭവമാണ് അരങ്ങേറിയതെന്ന് ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

തുടക്കം മുതല്‍ തന്നെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ നിയമരാഹിത്യത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ചെങ്കോട്ടയില്‍ ദേശീയ പതാക മാത്രമാണ് ഉയരേണ്ടതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ട്വീറ്റ് പിന്‍വലിക്കണമെന്നാണ് സോഷ്യല്‍മീഡിയയുടെ ആവശ്യം

അതേസമയം തരൂരിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സോഷ്യല് മീഡിയയില് ഉയരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News