ആഭിചാരക്കൊല; പെണ്‍മക്കളെ തലയ്ക്കടിച്ച്‌ കൊന്ന മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി

ആന്ധ്രപ്രദേശില്‍ ആഭിചാരത്തിന്റെ പേരില്‍ പെണ്‍മക്കളെ തലയ്ക്കടിച്ച്‌ കൊന്ന മാതാപിതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ചിറ്റൂര്‍ സ്വദേശികളായ പുരുഷോത്തമന്‍-പദ്മജ ദമ്പതികളെയാണ് അറ്സ്റ്റ് ചെയ്തത്. കൊലപാതക കുറ്റമാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം വിചിത്രമായ രീതിയിലാണ് പെണ്‍കുട്ടികളുടെ അമ്മ പദ്മജ പെരുമാറുന്നതെന്ന് പൊലീസ് വ്യക്തമാക്കി.ഇരുവരുടെയും മാനസികനില പരിശോധിക്കും

ഞായറാഴ്ചയാണ് രാജ്യത്തെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. ആഭിചാര പൂജയുടെ ഭാഗമായി പദ്മജയും പുരുഷോത്തമും ചേര്‍ന്ന് മക്കളായ ആലേഖ്യയെയും (27) സായി ദിവ്യയെയും (21) കൊലപ്പെടുത്തുകയായിരുന്നു.
വീട്ടില്‍വെച്ച്‌ മൂര്‍ച്ചയില്ലാത്ത വസ്തുകൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്ട്ടുകള്‍.

കലിയുഗം അവസാനിച്ച്‌ സത്യയുഗം തുടങ്ങുമ്പോള്‍ മക്കള്‍ പുനര്‍ജനിക്കുമെന്നാണ് കൊലയ്ക്ക് ശേഷം പ്രതികള്‍ പൊലീസിനോട് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News