
കേന്ദ്ര സർക്കാരിന് എതിരെ നടന്ന ഐതിഹസിക സമരത്തിന്റെ ഭാഗമായി ഷാജഹാൻപുർ അതിർത്തിയിൽ നടന്ന ട്രാക്ടർ റാലിക്ക് നേതൃത്വം കൊടുത്തു രാജ്യസഭാ എംപി കെകെ രാഗേഷ്, നേതാക്കളായ അശോക് ധാവ്ലെ, വിജൂ കൃഷ്ണൻ എന്നിവർ. കേരളത്തിൽ നിന്നെത്തിയ മലയാളികൾ ഉൾപ്പടെ അയ്യായിരത്തോളം കർഷകർ റാലിയിൽ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ അടിപതറാതെ കർഷകർ നടത്തിയ ഐതിഹാസിക സമരത്തിനൊപ്പം ഷാജഹാൻപുർ ട്രാക്ടർ റാലിയും. കേരളത്തിൽ നിന്നും എത്തിയ കർഷകർ ഉൾപ്പടെ പണ്ടെടുത്ത റാലി ആയിരുന്നു ഷാജഹാൻപുരിലെത്.
കർഷകർ മുന്നേ നിശ്ചയിച്ച പാതയിലൂടെ തന്നെയാണ് ട്രാക്ടർ റാലി നീങ്ങിയത്. ഷാജഹാൻപൂരിൽ വ്യത്യസ്ത സംസ്കാരം വിളിച്ചോതുന്ന ടാബ്‌ലോകളും കർഷകർ റാലിക്ക് ഉപയോഗിച്ചിരുന്നു.
മലയാളികൾ ഉൾപ്പടെയുള്ളവർ ടാബ്‌ലോകളിൽ പങ്കാളികൾ ആയി. എംപി കെകെ രാഗേഷ്, അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ദാവ്ലെ, ജോയിൻ സെക്രട്ടറി വിജൂ കൃഷ്ണൻ, എസ്എഫ്ഐ നേതാക്കളായ വിപി സാനു, മയൂഖ് ബിസ്വാസ് എന്നിവരുടെ നേതൃത്വത്തിൽ 65 കിലോമീറ്റർ ആയിരുന്നു റാലി. ” കർഷക ശക്തിക്ക് മുന്നിൽ കേന്ദ്രം ഒരുന്നാൾ തലകുനിക്കും ” എന്ന് കെകെ രാഗേഷ് പറഞ്ഞു.
ഷാജഹാൻ പുരിൽ നിന്ന് തുടങ്ങി ബാവെൽ വഴി മാനേശ്വരിലേക്ക് പോയി തിരിച്ച് ഷാജഹാൻപുരിലേക്ക് തന്നെ എത്തിച്ചേരുന്ന രീതിയിലായിരുന്നു റൂട്ട് മാപ്പ്.10 മണിക്ക് തുടങ്ങിയ റാലി വൈകീട്ട് ആറു മണിയോടെ തിരിച്ചെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here