കര്‍ഷകര്‍ ത്രിവർണ പതാക ഉയർത്തിയാണ് ചെങ്കോട്ടയിൽ എത്തിയത്; ദേശീയ പതാക ഉയർന്നു തന്നെ നിന്നു; വ്യാജ പ്രചരണങ്ങൾക്കെതിരെ രജ്ദീപ് സർദേശായി

ട്രാക്ടര്‍ മാര്‍ച്ചിനിടെ കര്‍ഷകര്‍ ചെങ്കോട്ടയില്‍ നിന്ന് ത്രിവര്‍ണ പതാക മാറ്റിയെന്ന പ്രചരണത്തിന് മറുപടിയുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി.

ത്രിവര്‍ണ പതാക ആരും തൊട്ടിട്ടില്ല, അത് ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. ചെങ്കോട്ടയിലെ ദേശീയ പതാക മാറ്റി നിഷാന്‍ സാഹിബ് ഒരു ഘട്ടത്തിലും സ്ഥാപിച്ചിട്ടില്ല. അവിടെകൂടിയതില്‍ ഭൂരിഭാഗം ആളുകളും ത്രിവര്‍ണ പതാകയാണ് വീശിയത്, എന്നും രജ്ദീപ് സര്‍ദേശായി വ്യക്തമാക്കി.

റിപ്പബ്ലിക് ദിനത്തില്‍ പ്രതിഷേധം നടത്തിയ കര്‍ഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചുള്ള പ്രചരണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പ്രചരണത്തിന് മറുപടിയുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News