ഈ വാര്‍ത്തകള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വിശദമാക്കി തരും; ട്രാക്ടര്‍ റാലിയില്‍ പ്രതികരണവുമായി തപ്‌സി പന്നു

ദില്ലിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന മാര്‍ച്ചില്‍ പ്രതികരണവുമായി നടി തപ്സി പന്നു.

എന്റെ ടൈം ലൈനിലെ ഈ രണ്ട് വാര്‍ത്തകള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വിശദമാക്കി തരും. എല്ലാവര്‍ക്കും റിപബ്ലിക് ദിനാശംസകള്‍ എന്നാണ് തപ്സി പന്നുവിന്റെ ട്വീറ്റ്. വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടും താരം ഷെയര്‍ ചെയ്തിട്ടുണ്ട്.

കര്‍ഷക മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് ജനങ്ങള്‍ പുഷ്പവൃഷ്ടി നടത്തുന്നതിലും പൊലീസ് കര്‍ഷകരെ നേരിടുന്നതും ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രതികരണം.

അതേസമയം ദില്ലിയില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റായിലെ ഏറ്റെടുത്തിരിക്കുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍. സി.എന്‍.എന്‍, അല്‍-ജസീറ, ദ ഗാര്‍ഡിയന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളാണ് ട്രാക്ടര്‍ റാലിക്ക് വലിയ പ്രാധാന്യം നല്‍കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് റിപ്പബ്ലിക് ദിനമായ ഇന്ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുന്നത്. റാലിയില്‍ നിരവധി സംഘര്‍ഷങ്ങളും ഇതിനോടകം ഉണ്ടായിക്കഴിഞ്ഞു.

നേരത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയടക്കം കര്‍ഷക സമരത്തിന് പിന്തുണ നല്‍കിയിരുന്നു. കര്‍ഷകരുടെ സമരം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടാന്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ വഴിവെച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here