
സൂര്യ നായകനായ സുധാ കൊംഗാര സംവിധാനം ചെയ്ത തമിഴ് ചിത്രം സൂരരൈ പൊട്രു ഇത്തവണത്തെ ഓസ്‌കാര്‍ മത്സരത്തിന് ഇടംപിടിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍.
ജനറല്‍ ക്യാറ്റഗറിയിലായിരിക്കും ചിത്രം മത്സരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. മികച്ച നടന്‍, മികച്ച നടി, മികച്ച സംവിധായകന്‍, മികച്ച സംഗീത സംവിധായകന്‍ തുടങ്ങിയ ഇനത്തിലും ചിത്രം മത്സരിക്കും.
അപര്‍ണ ബാലമുരളി നായികയായെത്തിയ ‘സൂരാരൈ പൊട്രു’ എന്ന തമിഴ് ചിത്രം ആമസോണിലൂടെയാണ് റിലീസ് ആയത്. എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഡെക്കാന്‍ സ്ഥാപകനായ ജി.ആര്‍ ഗോപിനാഥിനെയാണ് ചിത്രത്തില്‍ സൂര്യ അവതരിപ്പിക്കുന്നത്.
ജാക്കി ഷെറോഫ്, മോഹന്‍ ബാബു, പരേഷ് റവാല്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ജി.വി പ്രകാശ് ആണ് സംഗീത സംവിധാനം. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2 ഡി എന്റര്‍ടെയിന്‍മെന്റും സിഖ്യ എന്റര്‍ ടെയിന്‍മെന്റിസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കൊവിഡ് 19 കാരണം ഓസ്‌കാര്‍ അക്കാദമി മത്സരത്തിന് അയക്കാന്‍ സാധിക്കുന്ന ചിത്രങ്ങള്‍ക്കുള്ള നിയമങ്ങളില്‍ പലവിധ മാറ്റങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. ഇതുകാരണമാണ് ഒ.ടി.ടി പ്ലാറ്റ്ഫാേമിലൂടെ റിലീസിനെത്തിയ ചിത്രത്തിനും മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here