‘കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഒറ്റ പരിഹാരം മാത്രം; നിയമങ്ങള്‍ പിന്‍വലിക്കുക’: സീതാറാം യെച്ചൂരി

കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കാന്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുക എന്ന ഒറ്റ മാര്‍ഗ്ഗമേയുള്ളൂവെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

നിയമങ്ങള്‍ ഉടനടി പിന്‍വലിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തണം. ഈ ന്യായമായ ആവശ്യം ഉന്നയിച്ചാണ് രാജ്യത്താകെയുള്ള കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. കാര്യങ്ങള്‍ ഈ നിലയിലെത്തിച്ചത് നരേന്ദ്ര മോഡി സര്‍ക്കാരാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

60 ദിവസമായി കൊടും തണുപ്പിനെ വെല്ലുവിളിച്ചു സമരത്തിലാണ്. ഡല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിയ്ക്കാതെ അവരെ തടഞ്ഞിരിക്കുകയാണ്. നൂറിലധികം കര്‍ഷകര്‍ മരിച്ചു.

ട്രാക്ടര്‍ പരേഡിനിടെ ഉണ്ടായ അക്രമങ്ങള്‍ അസ്വീകാര്യമാണ്. ഏത് തരത്തിലുള്ള അക്രമവും ഒന്നിനും പരിഹാരമല്ലെന്നും യെച്ചൂരി പറഞ്ഞു.

വ്യത്യസ്ത അഭിപ്രായം ഉന്നയിക്കുന്നവരേയും അവകാശങ്ങള്‍ ചോദിക്കുന്നവരേയും ബിജെപിയും അവരുടെ ട്രോള്‍ ആര്‍മികളും ചേര്‍ന്ന് നിന്ദിക്കുകയാണ്. മന്ത്രിമാര്‍ വരെ ഹീനമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കോടതിയില്‍ ഉദ്യോഗസ്ഥര്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ഉന്നയിക്കുന്നു.കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങളെ നേരിടാനുള്ള മാര്‍ഗ്ഗമല്ല ഇത്- യെച്ചൂരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News