യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

യുഡിഎഫിനെ പ്രതിസന്ധിയിലാക്കി കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ട് ജേക്കബ് വിഭാഗവും രംഗത്ത്. അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണമെന്നും യുഡിഎഫ് സീറ്റ് ചര്‍ച്ചയ്ക്കായി വിളിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കുമെന്നും പാര്‍ട്ടി ചെയര്‍മാന്‍ അനൂപ് ജേക്കബ് വ്യക്തമാക്കി.

യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിഭാഗം വിട്ടുപോയ സാഹചര്യത്തിലാണ് കൂടുതല്‍ സീറ്റുകള്‍ നേടിയെടുക്കാനുള്ള ജേക്കബ് വിഭാഗത്തിന്റെ നീക്കം. സഹോദരി അമ്പിളി ജേക്കബ് മല്‍സരിക്കാന്‍ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.

നിലവില്‍ പിറവം സീറ്റില്‍ മാത്രമാണ് ജേക്കബ് വിഭാഗം മല്‍സരിക്കുന്നത്. സീറ്റുകളെ സംബന്ധിച്ച് പാര്‍ട്ടി കമ്മിറ്റി ആലോചിച്ചിട്ടുണ്ട്, യുഡിഎഫ് സീറ്റ് ചര്‍ച്ചയ്ക്കായി വിളിക്കുമ്പോള്‍ ഇക്കാര്യം ഉന്നയിക്കും, അര്‍ഹമായ പരിഗണന മുന്നണിയില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും് പാര്‍ട്ടി ചെയര്‍മാന്‍ കൂടിയായ അനൂപ് ജേക്കബ് എംഎല്‍എ വ്യക്തമാക്കി.

അതേസമയം ജോണി നെല്ലൂര്‍ അടക്കമുള്ള ഒരു വിഭാഗം പാര്‍ട്ടിയില്‍ നിന്നു വിട്ടുപോയി. വിരലിണ്ണെവുന്ന ആളുകള്‍ പോലും പാര്‍ട്ടിയില്‍ ഇല്ലാതായി. ഈ സാഹചര്യത്തില്‍ ജേക്കബ് വിഭാഗത്തിന് ഒരു സീറ്റ് പോലും അധികമായി നല്‍കേണ്ടെന്ന എന്ന നിലപാടിലാണ് പല കോണ്‍ഗ്രസ് നേതാക്കളും.

പിറവത്ത് അനൂപ് ജേക്കബ് തന്നെ മല്‍സരിക്കും. പിറവത്ത് ഇക്കുറി തന്റെ വോട്ട് ബാങ്കായ യാക്കോബായ സഭ ഒപ്പം നില്‍ക്കുമോ എന്ന ആശങ്കയും അനൂപ് ജേക്കബിനെ അലട്ടുന്നുണ്ട്. പിറവത്തിന് പുറമേ അങ്കമാലിയിലാണ് ജേക്കബ് വിഭാഗത്തിന്റെ നോട്ടം. രണ്ടാമതൊരു സീറ്റ് ലഭിച്ചാല്‍ അമ്പിളി ജേക്കബ് മല്‍സരിക്കാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News