കോഴിക്കോട് തിരയില്‍പ്പെട്ട് 3 യുവാക്കളെ കാണാതായി; രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു

കോഴിക്കോട് ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ യുവാക്കളില്‍ രക്ഷപ്പെടുത്തിയ രണ്ടുപേരില്‍ ഒരാള്‍ മരിച്ചു.
കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. വയനാട് സ്വദേശി അര്‍ഷാദി(30) ന് വേണ്ടിയാണ് തെരച്ചില്‍ തുടരുന്നത്.

കോഴിക്കോട് ലയണ്‍സ് പാര്‍ക്കിന് സമീപം ബീച്ചിലാണ് വൈകുന്നേരം വയനാട് സ്വദേശികളായ മൂന്ന് പേരെ കാണാതായത്.

തിരയില്‍പ്പെട്ട് കാണാതായ അജയ് (18), ജെറിന്‍ (18) എന്നിവരെ രക്ഷിച്ച്‌ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജെറിന്‍ മരിച്ചു. സ്ഥലത്ത് പൊലീസും ഫയര്‍ ആന്‍ഡ് റെസ്ക്യു ഫോഴ്സും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News