തന്റെ ഭാര്യയെ അസഭ്യവും കുത്തുവാക്കും പറഞ്ഞ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍

തന്റെ ഭാര്യയെ അസഭ്യവും കുത്തുവാക്കും പറഞ്ഞ പിതാവിനെ ക്രൂരമായി കൊലപ്പെടുത്തി മകന്‍. ഉത്തര്‍പ്രദേശിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.

വീട്ടിലെ കടബാധ്യതയുടെ പേരുപറഞ്ഞ് ഭാര്യയോട് സ്ഥിരമായി അച്ഛന്‍ കുത്തുവാക്ക് പറയുകയും കൂടാതെ മദ്യപിച്ച് വന്ന് സ്ഥിരമായി ഭാര്യയെ ശല്യം ചെയ്യുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് പിതാവിനെ കൊലപ്പെട്ടുത്തുന്നതിനെ കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് പ്രതിയായ മകന്‍ പോലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.

അച്ഛനെ കഴുത്തു ഞെരിച്ച് ശ്വാസംമുട്ടിച്ച ശേഷം ഇഷ്ടിക കൊണ്ട് മുഖത്തടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഗ്രാമത്തിന്റെ വെളിയില്‍ നിന്നാണ് പിതാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മകന്റെ സംസാരത്തില്‍ സംശയം തോന്നിയ പൊലീസ് മകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടര്‍ന്ന് പോലീസ് മകനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ജനുവരി 19നാണ് കേസിനു ആസ്പദമായ സംഭവം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News