
മകന് ആശിച്ച് വാങ്ങിയ സൈക്കിള്‍ മോഷണം പോയ വിഷമത്തിലായിരുന്നു കണിച്ചേരി വീട്ടിലെ സുനീഷും കുടുംബവും.
നഷ്ടപ്പെട്ട സെെക്കിളിനു പകരം പുത്തനൊരു സൈക്കിള് സുനീഷിനും കുടുംബത്തിനും സമ്മാനമായി നല്കിയിരിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ സ്നേബഹസമ്മാനമായ പുത്തന് സെെക്കിള്‍ ലഭിച്ച സന്തോഷത്തിലാണ് സനീഷും കുടുംബവും.
സുനീഷ് മകന്‍ ജസ്റ്റിന് പിറന്നാള്‍ സമ്മാനമായി സൈക്കിള്‍ വാങ്ങി നല്‍കിയിട്ട് മൂന്ന് മാസമാകുന്നതിനിടെ സെെക്കിള്‍ മോഷണം പോവുകയായിരുന്നു.
ഭിന്നശേഷിക്കാരനായ സുനീഷ് സൈക്കിള്‍ ആരുടെയെങ്കിലും കൈയിലോ ഏതെങ്കിലും ആക്രിക്കടയിലോ കാണുകയാണെങ്കില്‍ വിളിച്ചറിയക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് വെെറലാകുകയായിരുന്നു. സുനീഷിന്റെയും കുടുംബത്തിന്റെയും സങ്കടം ശ്രദ്ധയില്‍ പെട്ടതോടെ മുഖ്യമന്ത്രി ഇടപെട്ടു.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന പുതിയ സൈക്കിളുമായി സുനീഷ് ജോസഫിന്റെ വീട്ടിലെത്തി. നഷ്ടപ്പെട്ട സൈക്കിളിന്റെ അതേ നിറത്തിലുള്ള സൈക്കിളുമായി.
ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഉരുളിക്കുന്നത്തിന് സമീപം കുരുവിക്കൂട് എന്ന സ്ഥലത്ത് സ്വന്തമായി സ്ഥാപനം നടത്തിവരികയാണ് സുനീഷ്. കൈകള്‍ക്കും കാലുകള്‍ക്കും വൈകല്യമുള്ള സുനീഷ് ഒരു കൈ കമിഴ്ന്ന് നീന്തിയാണ് സഞ്ചരിക്കുന്നത്. ജീവിത പ്രതിസന്ധികളോട് പൊരുതി ജീവിക്കുന്ന സുനീഷ് മകന്‍ ജസ്റ്റിസ് വാങ്ങി നല്‍കിയ സൈക്കിളാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി വീട്ടുമുറ്റത്തുനിന്ന് മോഷണം പോയത്.
സൈക്കിള്‍ തിരികെ കിട്ടാന്‍ കാത്തിരിക്കുന്ന കുടുബത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടയുടന്‍ പുതിയ സൈക്കിള്‍ വാങ്ങി നല്‍കാന്‍ മുഖ്യമന്ത്രി കോട്ടയം ജില്ലാ കഗളക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിനു ശേഷം കോട്ടയത്തു നിന്ന് സൈക്കിള്‍ വാങ്ങി കളക്ടര്‍ സുനീഷിന്റെ വീട്ടില്‍ എത്തുികയായിരുന്നു. ഞങ്ങളുടെ സങ്കടം മനസിലാക്കിയതിന് ഒത്തിരി നന്ദിയുണ്ടെന്ന് സുനീഷ് പ്രതികരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here