ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ; നിഗൂഡതകളൊളിപ്പിച്ച് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തി പൃഥ്വിരാജും സുരാജും

ഏറെ നിഗൂഡതകള്‍ ഒളിപ്പിച്ച് ആരാധകരെ ആവേശത്തിലാഴ്ത്തി പൃഥ്വിരാജും സുരാജും. പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയാണ് ജന ഗണ മനയുടെ പ്രമോ പുറത്തുവിട്ടു.

ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ജന ഗണ മന എന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രമോ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഡിജോ ജോസ് ആന്റണി ആണ്.

ചിത്രത്തിന്റെ കഥ ഷാരിസ് മുഹമ്മദിന്റേതാണ്. സുദീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. ജെയ്ക്ക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ഏറെ നിഗൂഢതയുള്ള ചിത്രമാണ് ജന ഗണ മന.

വീഡിയോയില്‍ പൃഥ്വിരാജ് ഒരു പ്രതിയായും സുരാജ് വെഞ്ഞാറമൂട് പൊലീസ് ഉദ്യോഗസ്ഥനായുമാണ് പ്രത്യക്ഷപ്പെടുന്നത്. ഐപിഎസ് ഓഫിസറുടെ വേഷമാണ് സുരാജ് ചെയ്യുന്നത്. കൈയില്‍ വിലങ്ങണിഞ്ഞിരിക്കുകയാണ് പൃഥ്വി.

‘ഗാന്ധിജിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറെ’ ഇത് എന്ന് പൃഥ്വിരാജ് പ്രമോയില്‍ പറയുന്നുണ്ട്. ഈ ഡയലോഗ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here