കെഎസ്എഫ്ഇയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്ക്

കെഎസ്എഫ്ഇയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് ധനമന്ത്രി തോമസ് ഐസക്ക്. കോവിഡ് കാലത്ത് കെ എസ് എഫ് ഇ മികച്ച പ്രവർത്തനമാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

ഇടതുപക്ഷ സർക്കാർ അധികാരം ഏൽക്കുന്പോൾ 29,000 കോടി രൂപയായിരുന്ന ടേൺഓവർ 53,000 കോടിയായി ഉയർന്നുവെന്ന് തോമസ് ഐസക്ക് പറഞ്ഞു. തൃശ്ശൂരിലെ കെ എസ് എഫ് ഇ ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

കെ എസ് എഫ് ഇ പോലുള്ള ധാനകാര്യ സ്ഥാപനങ്ങളെ സർക്കാരിന്റെ വികസനലക്ഷ്യങ്ങൾ നേടാനുള്ള ഏജൻസികളായി ബജറ്റിലൂടെ വിഭാവനം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News