കല്ലമ്പലം തോട്ടക്കാട് കാറും മീൻലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം

തിരുവനന്തപുരം കല്ലമ്പലം തോട്ടക്കാട് വാഹനാപകടത്തിൽ അഞ്ച് മരണം. ദേശീയ പാതയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് കാറും മീൻലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

അ‌ഞ്ച് പേർ സഞ്ചരിച്ച കാർ മീൻ ലോറിയിൽ ഇടിക്കുകയായിരുന്നു. കൊല്ലം ചിറക്കര സ്വദേശികളായ വിഷ്ണു, രാജീവ്, സുധീഷ്, അരുൺ, സൂര്യോദയകുമാർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.

അപകടത്തില്‍ കാറിന് തീ പിടിച്ചിരുന്നു. നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 3 പേര്‍ സംഭവ സ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. ഒരാള്‍ ആശുപത്രിയിലെത്തിക്കുമ്പോ‍ഴേക്കും മരിക്കുകയായിരുന്നു.

മരിച്ച 2 പേരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലും 2 മൃതദേഹം വലിയകുന്ന് താലൂക്ക് ആശുപതിയിലും ഒരു മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News