5 ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍.കൊച്ചി പള്ളുരുത്തി സ്വദേശികളായ ഷിനാസ്, സുധീഷ് എന്നിവരെയാണ് ആലുവയില്‍വെച്ച് എക്സൈസ് പിടികൂടിയത്. വീര്യംകൂടിയ മയക്കുമരുന്നായ എംഡി എം എ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
യുവാക്കളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് കര്‍ണ്ണാടകയില്‍ നിന്നും വില്‍പ്പനക്കെത്തിച്ച എം ഡി എം എയുമായാണ് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്.
വിനോദ സഞ്ചാരമേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണികളായ പള്ളുരുത്തി സ്വദേശികളായ ഷിനാസ്, സുധീഷ് എന്നിവരെയാണ് എക്സൈസ് ആലുവ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി കൃഷ്ണകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
2 ഗ്രാമിന്‍റെ പാക്കറ്റിന് 5000 മുതല്‍ 7000 രൂപ വരെയാണ് എം ഡി എം എയ്ക്ക് വില ഈടാക്കി വില്‍പ്പന നടത്തിയിരുന്നത്.5 ലക്ഷം രൂപ വിലവരുന്ന എം ഡി എം എയാണ് പള്ളുരുത്തി സ്വദേശികളില്‍ നിന്ന് പിടികൂടിയതെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാര്‍ പറഞ്ഞു.
ആലുവ, അങ്കമാലി, കാലടി തുടങ്ങിയ വിനോദ സഞ്ചാരമേഖലകളിൽ എത്തിച്ചേരുന്നവരെയാണ് ഇവർ വില്പനക്കായി ലക്ഷ്യമിട്ടിരുന്നത്.
ലോക്ക്ഡൗണിനു ശേഷം വിദ്യാഭ്യാസ വിനോദസഞ്ചാര മേഖല സജീവമായതോടെ മയക്കുമരുന്ന് മാഫിയകളും സജീവമായി രംഗത്തു വന്നുതുടങ്ങിയെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി. ഇരുപതു വർഷം വരെ കഠിന തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായതിനാല്‍ അതീവ രഹസ്യമായാണ് മയക്കുമരുന്ന് സംഘത്തിന്‍റെ ഇടപാടുകളെന്നും എക്സൈസ് പറഞ്ഞു.
Get real time update about this post categories directly on your device, subscribe now.