‘ജീവിതത്തിൽ ഒരിക്കലും ഒരു സമരം ചെയ്യാത്ത ശശി തരൂരിന് അത് മനസ്സിലാകണം എന്നില്ല’; വെെറലായി കുറിപ്പ്

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയില്‍ കര്‍ഷകര്‍ പതാകയുയര്‍ത്തിയതിനെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. അത്തരമൊരു കുറിപ്പാണ് ഗണേഷ് കെ എന്‍ പങ്കുവയ്ക്കുന്നത്.

പതാക കെട്ടൽ പോരാളിയുടെ ഒരു പ്രഖ്യാപനമാണ്. ഉപ്പുസത്യാഗ്രഹകാലത്തു ദേശീയ പതാകക്കു വേണ്ടി പോരാടിയ പി കൃഷ്ണപിള്ള അതാണ് ചെയ്തത്. ജീവിതത്തിൽ ഒരിക്കലും ഒരു സമരം ചെയ്യാത്ത ശശി തരൂരിന് അത് മനസ്സിലാകണം എന്നില്ലെന്ന് ഗണേഷ് കെ എന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;

ജനുവരിയിലെ ട്രാക്ടർ റാലിയിലൂടെ സമരമുഖത്തെ പക്വതയാർന്ന സാന്നിധ്യമായി ഇന്ത്യയിലെ കർഷകർ മാറിയിരിക്കുന്നു. എട്ട് മണിക്ക് ആരംഭിച്ച ട്രാക്ടർ റാലിക്ക് അനുവാദം നൽകിയ ഡൽഹി പോലീസ് തന്നെയാണ് നിരവധി രീതികളിൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചത്. അവയെല്ലാം സമചിത്തതയോടെ മറികടക്കാൻ കർഷകർക്ക് കഴിഞ്ഞു. ഐ ടി ഓയിൽ റാലിയെ ആക്രമിച്ചതും പോലീസ് തന്നെയാണ്. ചെങ്കോട്ടയിൽ എത്തിയവർ ഉയർത്തിയ പതാക ഒഴിഞ്ഞു കിടന്ന ഒരു വടിയുടെ മുകളിൽ കേട്ടുകയാണ് ചെയ്തത്. അവർ കെട്ടിയത് പഞ്ചാബിലെ നിഷാൻ സാഹിബ് പതാക ആണ് . സന്ഘികൾ പറയുന്നത് പോലെ അത് ഖലീസ്ഥാൻ പതാകയല്ല.അവരുടെ പലരുടെയും കയ്യിൽ ദേശീയപതാകയുണ്ടായിരുന്നു അവരുടെ ഐക്യത്തെ തകർക്കാൻ ശ്രമിച്ച് കോർപറേറ്റുകളുടെ കുഴലൂത്തു കാരായി വിഡ്ഢിവേഷം കെട്ടുന്നത് സംഘികളാണ്.
പതാക കെട്ടൽ പോരാളിയുടെ ഒരു പ്രഖ്യാപനമാണ്. ഉപ്പുസത്യാഗ്രഹകാലത്തു ദേശീയ പതാകക്കു വേണ്ടി പോരാടിയ പി കൃഷ്ണപിള്ള അതാണ് ചെയ്തത്. ജീവിതത്തിൽ ഒരിക്കലും ഒരു സമരം ചെയ്യാത്ത ശശി തരൂരിന് അത് മനസ്സിലാകണം എന്നില്ല.
ഈ പ്രഖ്യാപനത്തോടെ കർഷകസമരം ഒരുപുതിയ ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ഡൽഹിക്കു ചുട്ടയും തമ്പടിച്ചു കിടക്കുന്ന ഇന്ത്യൻ ജനതയെ അംഗീകരിക്കണമോ അതോ പണമിറക്കി കാർഷികവിപണി കയ്യടക്കാൻ കാത്തുകിടക്കുന്ന ഏതാനും കോർപറേറ്റുകളുടെ വിഴുപ്പു താങ്ങി നടക്കണമോ? ഈ ചോദ്യം റിപ്പബ്ലിക് ദിനത്തു തന്നെ ചോദിക്കപ്പെട്ടത് നന്നായി. ഔദ്യോഗിക പരേഡിൽ മാർച്ച്‌ ചെയ്ത സൈന്യങ്ങളല്ല, ട്രാക്ടർ ഓടിച്ചു വന്ന കർഷകരാണ് ഇന്ത്യൻ റിപ്പബ്ലിക്കിന്റെ യഥാർത്ഥപ്രതിനിധികൾ. അവരെ മാനിക്കാത്ത ഭരണകൂടത്തിന് നിലനിൽപ്പില്ല.

ജനുവരിയിലെ ട്രാക്ടർ റാലിയിലൂടെ സമരമുഖത്തെ പക്വതയാർന്ന സാന്നിധ്യമായി ഇന്ത്യയിലെ കർഷകർ മാറിയിരിക്കുന്നു. എട്ട് മണിക്ക്…

Posted by Ganesh KN on Tuesday, 26 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News