‘പ്രിയപ്പെട്ട ബുദ്ധിജീവികൾക്ക്…. അരവിന്ദ് കെജ്രീവാൾ മുതൽ എന്‍ കെ പ്രേമചന്ദ്രൻ വരെയുള്ളവരുടെ സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടി തെരുവിലിറങ്ങിയതല്ല അവർ’; കര്‍ഷക സമര ഉദ്ദേശ്യശുദ്ധിയെ തകർത്തുകളഞ്ഞെന്ന് വിമര്‍ശക്കുന്നവര്‍ക്ക് മറുപടി

റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയിൽ നടന്ന സമരത്തിലെ ഒറ്റപ്പെട്ട അക്രമങ്ങൾ ഈ സമരത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ തകർത്തു കളഞ്ഞെന്ന തരത്തില്‍ വ്യാപകമായ അഭിപ്രായ പ്രകടനങ്ങള്‍ ഉയര്‍ന്നു കേട്ടിരുന്നു. രാജ്യം മു‍ഴുവന്‍ കര്‍ഷകര്‍ക്കൊപ്പം നിലകൊള്ളുമ്പോള്‍ ശശി തരൂര്‍ എംപി ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനെതിരെ രംഗത്തെത്തിയ കാ‍ഴ്ച്ചയാണ് കാണാനായത്.

ഇത്തരം വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെതിരെ നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയകളിലൂടെ പ്രതികരിക്കുന്നത്. ഡോ. രാജ ഹരിപ്രസാദ് പങ്കുവച്ച അത്തരമൊരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വെെറലായത്.

ജീവിതത്തിൽ അങ്ങനെയുള്ള ഒരനുഭവവുമില്ലാത്ത ചില ബുദ്ധിജീവികൾ ഇന്ന്, ദില്ലിയിൽ നടന്ന സമരത്തിലെ ഒറ്റപ്പെട്ട അക്രമങ്ങൾ ഈ സമരത്തിന്‍റെ ഉദ്ദേശ്യശുദ്ധിയെ തകർത്തുകളഞ്ഞെന്നു വാദിക്കുന്നതു കേൾക്കുമ്പോൾ ഒരു ലോഡ് പുച്ഛം. സമരം അക്രമാസക്തമായതു മൂലം ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിൻ്റെ തേങ്ങലുകൾ.അറുപതു ദിവസത്തിനിടെ പൊലിഞ്ഞ 150 ജീവനുകൾക്ക് വിലയില്ലായിരുന്നല്ലോ… – ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്‍റെ പൂര്‍ണരൂപം;

നിങ്ങൾ എന്നെങ്കിലും ഭരണകൂടത്തിനെതിരായ ഒരു സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?, ഒരു സമരത്തിൻ്റെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ടോ?, നിങ്ങളുടെ വിലാപങ്ങൾ ബധിരകർണ്ണങ്ങളിലാണ് പതിക്കുന്നത് എന്നറിഞ്ഞ് നിസ്സഹായരായിട്ടുണ്ടോ?, നിങ്ങൾക്കു പേരുപോലും അറിയാത്ത പതിനായിരക്കണക്കിനു മനുഷ്യർക്കു വേണ്ടി, ഒരു നാടിൻ്റെ നന്മകൾക്കു വേണ്ടി നിങ്ങൾ നടത്തുന്ന സമരം, പട്ടിണി, സഹനങ്ങൾ….. ഒരിക്കലും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളും പൊതുബോധവും ചർച്ച ചെയ്യാത്തതെന്തുകൊണ്ടെന്നോർത്ത് വേദനിച്ചിട്ടുണ്ടോ?……
നിങ്ങളെന്തു ചെയ്യും?…. സമൂഹത്തിൻ്റെ പൊതുബോധത്തിനെക്കൊണ്ട് ഇത് ചർച്ച ചെയ്യിക്കണമെന്നും അങ്ങനെ ഈ സമരം മുഖ്യധാരയിലേക്ക് എത്തിക്കണമെന്നും തീരുമാനിക്കും…… അതിനു വേണ്ടി കലാപമുണ്ടാക്കേണ്ടി വന്നാൽ അത് സമരത്തിൻ്റെ ശരിയാണെന്ന് തീരുമാനിക്കും…… പ്രിലപ്പോൾ ലാത്തിച്ചാർജ്ജുകൾ ആസൂത്രിതമായി ഉണ്ടാക്കും…. നിങ്ങളsക്കം പലരും അടികൊണ്ട് ആശുപത്രിയിലായേക്കാം…. എന്നാലും, അടി കൊണ്ട വേദനയ്ക്കിടയിലും നിങ്ങൾക്ക് സംതൃപ്തി തോന്നും.. പിറ്റേ ദിവസം മുതൽ സമരം മുഖ്യധാരാ മാധ്യമങ്ങളുടെ ഒന്നാം പേജിലെ തലക്കെട്ടാകുന്നത് കാണുമ്പോൾ…..
“അരാജകത്വമല്ലേ?”
“അതെ, അരാജകത്വമാണ്… എല്ലാ സമരങ്ങളും അരാജകങ്ങളാണ്”…..
ജീവിതത്തിൽ അങ്ങനെയുള്ള ഒരനുഭവവുമില്ലാത്ത ചില ബുദ്ധിജീവികൾ ഇന്ന്, ദില്ലിയിൽ നടന്ന സമരത്തിലെ ഒറ്റപ്പെട്ട അക്രമങ്ങൾ ഈ സമരത്തിൻ്റെ ഉദ്ദേശ്യശുദ്ധിയെ തകർത്തുകളഞ്ഞെന്നു വാദിക്കുന്നതു കേൾക്കുമ്പോൾ ഒരു ലോഡ് പുച്ഛം……
സമരം അക്രമാസക്തമായതു മൂലം ഒരു വിലപ്പെട്ട ജീവൻ നഷ്ടപ്പെട്ടതിൻ്റെ തേങ്ങലുകൾ….. അറുപതു ദിവസത്തിനിടെ പൊലിഞ്ഞ 150 ജീവനുകൾക്ക് വിലയില്ലായിരുന്നല്ലോ….
ഇന്ന് ആ കർഷകർ ഭരണകൂടം നിശ്ചയിച്ച റൂട്ടിലൂടെ ട്രാക്ടറോടിച്ച് തിരിച്ചു വന്നിരുന്നെങ്കിൽ ഈ സമരത്തിന് എന്തു ഗുണമാണ് കിട്ടുക?… ഭരണകൂടത്തിൻ്റെ ഭ്രാന്തു മാറുമോ?….. ഒന്നുമുണ്ടാകില്ല, അവരെല്ലാം അവിടെ പട്ടിണി കിടന്നു മരിക്കും….
ഇക്കാര്യങ്ങളറിയാവുന്ന, ആരുടെയും സ്വഭാവ സർട്ടിഫിക്കറ്റാവശ്യമില്ലാത്ത കുറെ വിപ്ലവകാരികളെങ്കിലും ആ സമരമുഖത്തുണ്ടായിരുന്നിരിക്കും…..
ഗാന്ധിയൻ സമരമാർഗ്ഗം പിൻതുടരാൻ അവർ സമരം ചെയ്യുന്നത് ഒരു ജനാധിപത്യ സംവിധാനത്തോടല്ല, ഒരു ഫാസിസ്റ്റ് സർക്കാരിനോടാണ് എന്നവർക്ക് അറിയാമായിരുന്നിരിക്കും….
ചരിത്രത്തിലിന്നേ വരെ ജനുവരി 26-ന് റിപ്പബ്ലിക് ദിന പരേഡിൻ്റെ വർണ്ണാഭ ദൃശ്യങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് ഒരനിവാര്യതയാണെന്ന് വിശ്വസിച്ച മാധ്യമങ്ങൾ, അറുപതു ദിവസങ്ങളോളം ലക്ഷക്കണക്കിനു കർഷകർ ഒരു നാടിൻ്റെ ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ടി നടത്തുന്ന സമാനതകളില്ലാത്ത പോരാട്ടത്തെ തമസ്ക്കരിച്ചവർ, മറ്റൊന്നും സംപ്രേഷണം ചെയ്യാനില്ലാത്തതു പോലെ രാവിലെ മുതൽ ഈ സമരത്തിൻ്റെ വെളിമ്പറമ്പുകളിൽ നിലയുറപ്പിക്കുന്നത് നിങ്ങൾ കണ്ടില്ലേ?….
അതാണ് ഈ സമരത്തിൻ്റെ ഒരു വിജയം….
ബധിരകർണ്ണങ്ങൾക്ക് വിലാപങ്ങളും മുദ്രാവാക്യങ്ങളും വിഷയമേയല്ല…. ചെകിട്ടിൻ്റെ മൂട്ടിൽ കൊണ്ടു വന്ന് ബോംബു പൊട്ടിക്കണം…. മിനിമം ടിമ്പാനിക് മെമ്പ്രയിൻ തകരുമെങ്കിലും ചെയ്യുമല്ലോ…..
പ്രിയപ്പെട്ട ബുദ്ധിജീവികൾക്ക്…. അരവിന്ദ് കെജ്രീവാൾ മുതൽ NK പ്രേമചന്ദ്രൻ വരെയുള്ളവരുടെ സ്വഭാവ സർട്ടിഫിക്കറ്റിനു വേണ്ടി തെരുവിലിറങ്ങിയതല്ല അവർ…..
സമരങ്ങൾ ഇങ്ങനെയാണ്…. സമരം ചെയ്യുന്ന കർഷകർക്ക് അഭിവാദ്യങ്ങൾ…

നിങ്ങൾ എന്നെങ്കിലും ഭരണകൂടത്തിനെതിരായ ഒരു സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ?, ഒരു സമരത്തിൻ്റെ നേതൃത്വം ഏറ്റെടുത്തിട്ടുണ്ടോ?,…

Posted by Raja Hariprasad on Tuesday, 26 January 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here