കൊല്ലത്ത് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് യുവാവിനെ അതി ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ യുവാവ് മോഷ്ടാവല്ലെന്ന് പോലീസ്. യഥാർത്ഥ പ്രതികളെ പോലീസ് പിടികൂടി. മർദ്ദിക്കുന്ന ദൃശ്യങൾ സാമൂഹിക മാധ്യമങളിൽ പ്രചരിപ്പിച്ചതോടെ സത്യം ബോധ്യപ്പെടുത്താൻ നെട്ടോട്ടം ഓടുകയാണ് നിരപരാധിയായ യുവാവ്.
ക്രൂരമായ ആക്രമണത്തിനിരയായത് കൊല്ലം മൈലാപൂര് സ്വദേശി ഷംനാദ്. പാരിപ്പള്ളി സ്വദേശിയും വർക് ഷോപ്പ് ഉടമയുമായ അജയനും സംഘവുമാണ് ബൈക്ക് മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് പിടികൂടി അതിക്രൂരമായി ഷംനാദിനെ മർദ്ധിച്ചത്. താൻ ബൈക്ക് മോഷ്ടാവല്ലെന്ന് കേണപേക്ഷിച്ചിട്ടും മർദ്ദന വീരന്മാർ അടിയുടെ തോതു കൂട്ടിയെന്ന് ഷംനാദ് തന്റെ ദുരവസ്ഥ കൈരളി ന്യൂസുമായി പങ്കുവെച്ചു.
കഴിഞ്ഞ 24ാം തീയതി ഉച്ചയ്ക്കാണ് സംഭവം. കുതിര പരിചാരകനായ ഷംനാദ് വീട്ടിലേക്ക് മടങാനായി ഒരു ബൈക്കിന് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു കയറി ഇതിനിടെ അജയനും സംഘവും ബൈക്ക് തടഞ്ഞതോടെ രണ്ടു പേർ ഓടി രക്ഷപ്പെട്ടു.കാര്യമെന്തെന്നറിയാതെ അമ്പരന്നു നിന്ന ഷംനാദിനെ വളഞ്ഞിട്ടടിക്കുകയായിരുന്നു.
പോലീസെത്തി ഷംനാദിനെ സ്റ്റേഷനിലേക്ക് കൊണ്ടു പോയി പാരിപ്പള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഷംനാദ് മോഷ്ടാവല്ലെന്ന് ബോധ്യമായതോടെ വിട്ടയച്ചു.പക്ഷെ അക്രമികൾ ഷംമാദിനെ മർദ്ദിക്കുന്ന ദൃശ്യങൾ സാമൂഹിക മാധ്യമങളിൽ പ്രചരിപ്പിച്ചതോടെ അപമാനിതനായി.
Get real time update about this post categories directly on your device, subscribe now.