ശശികല ജയില്‍മോചിതയായി ; വോട്ടുഭിന്നത തടയാന്‍ കൂടെക്കൂട്ടാന്‍ പദ്ധതിയിട്ട് ബിജെപി

അണ്ണാഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ജയില്‍മോചിതയായി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 4 വര്‍ഷത്തെ ശിക്ഷയില്‍ കഴിയുകയായിരുന്ന ശശികലയ്ക്ക് തന്റെ ചികിത്സ പൂര്‍ത്തിയാക്കിയാല്‍ നാട്ടിലേക്ക് മടങ്ങാം. ഡോക്ടര്‍മാര്‍ വഴി ജയില്‍ അധികൃതര്‍ രേഖകളില്‍ ശശികലയുടെ ഒപ്പ് രേഖപ്പെടുത്തി. ബെംഗളൂരുവിലുള്ള സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ് ഇപ്പോള്‍ ശശികല.

ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വന്‍ സ്വീകരണമാണ് അനുയായികള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് വിവരം. ആയിരം വാഹനങ്ങളുടെ അകമ്പടിയോടെ ബംഗളൂരുവില്‍ വന്‍ സ്വീകരണറാലിയാണ് സംഘടിപ്പിച്ചിരിക്കുന്നത്. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ വാദം. ശശികല പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നത് പനീര്‍സെല്‍വം പക്ഷം പാര്‍ട്ടി വിടാന്‍ കാരണമാകുമെന്നാണ് വാദം. ശശികലയെ മാറ്റിനിര്‍ത്തുന്നതില്‍ മുഖ്യമന്ത്രി എടപ്പാടി കെ.പളനി സാമിയും ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ഒരേ മനസ്സാണ്.

ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അണ്ണാ മുന്നേറ്റ കഴകത്തിന്റെ തീരുമാനം. വോട്ടുഭിന്നത തടയാന്‍ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. കേസിലെ കൂട്ടുപ്രതി ഇളവരശി കോവിഡ് ബാധിച്ചു ചികിത്സയിലാണ്. ഇവര്‍ ഫെബ്രുവരി ആദ്യവാരം ജയില്‍ മോചിതയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News