കുതിരാൻ തുരങ്കം തുറക്കാൻ കൂടുതൽ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റി

കുതിരാൻ തുരങ്കം തുറക്കാൻ കൂടുതൽ സമയം വേണമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.

പണി നീളാൻ കാരണം സാമ്പത്തിക പ്രശ്നമെന്നും ദേശീയ പാത അതോറിറ്റി കോടതിയെ അറിയിച്ചു.
കുതിരാൻ തുരങ്കം തുറക്കാന്‍ മൂന്ന് മാസം കൂടി സാവകാശം അനുവദിക്കണമെന്നും അതോറിറ്റി കോടതിയെ അറിയിച്ചു.

വാളയാർ- പാലക്കാട് ഭാ​ഗത്തേക്കുള്ള ടണലാണ് തുറന്നുകൊടുക്കാൻ കഴിയുക എന്ന് ഇന്ന് നിർമ്മാണ കമ്പനിയും അറിയിച്ചു.

പത്ത് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കാൻ കമ്മിറ്റിയോട് കോടതി നിര്‍ദേശം നല്‍കി. ഡോക്ടർ ശിവകുമാർ ബാബു അധ്യക്ഷനായ കമ്മിറ്റിയാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

വിദഗ്ദ്ധ സമിതിയെ കേസിൽ കക്ഷി ചേർത്തു. കല്ലുകൾ വീഴുന്നതിനെ പറ്റി പഠനം നടത്തണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News