കര്‍ഷക സമരത്തെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ അജണ്ടയെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍

കര്‍ഷക സമരം ജനാധിപത്യപരമാണെന്നും അതിനെ അക്രമസക്തമാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അജണ്ടയാണെന്നും കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍. സമരത്തെ അക്രമസക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ചില ദേശീയ ചാനലിനെ കൂട്ടുപിടിക്കുന്നുവെന്നും വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി.

കര്‍ഷക സമരത്തെ പൊളിക്കാന്‍ പൊലീസ് ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കി. റെഡ് ഫോര്‍ട്ട് ഡാല്‍മിയയ്ക്ക് കൊടുത്തവരാണ് കേന്ദ്ര സര്‍ക്കാര്‍. അക്രമം ഉണ്ടാക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം നുഴഞ്ഞ് കയറിട്ടുമുണ്ട. സമരം ശക്തമായി തുടരുമെന്നും ഇന്ത്യയിലെ ജനങ്ങള്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും ജനാധിപത്യപരമായ സമീപനമല്ല കേന്ദ്ര സര്‍ക്കാരിന്റേതെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

കൊവിഡ് വിഷയത്തില്‍ ആരോഗ്യ വകുപ്പ് പറയുന്നത് ആരും അനുസരിയ്ക്കാത്തതാണ് രോഗം വ്യാപിക്കാനുള്ള കാരണം. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ച്ച പറ്റിയിട്ടില്ലെന്നും കെ സുരേന്ദ്രന്് മറുപടിയെന്നോണം വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. ശൈലജ ടീച്ചര്‍ ഉറങ്ങുകയല്ല , ഉണര്‍ന്നിരിക്കുകയാണെന്നും വ്യാപനം കുറയ്ക്കുന്നതിനായി കെ സുരേന്ദ്രനടക്കം സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും വി എസ് സുനില്‍ കുമാര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News