മലിങ്കയില്ലാത്ത നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആറാം കീരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഇനി ശ്രീലങ്കയുടെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയെ കാണാനാവില്ല. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരനായ മലിങ്കയെ ഒഴിവാക്കിയും മറ്റ് 18 താരങ്ങളെയാണ് പുതിയ സീസണിലേക്കു മുംബൈ നിലനിര്‍ത്തിയത്. പുതിയ സീസണിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയത് കൂടുതലും ബൗളര്‍മാരെയാണ്. ഏഴു പേര്‍ പുറത്താവുകയും ചെയ്തു.

ഒഴിവാക്കപ്പെട്ട ഏഴു താരങ്ങളുടെ പകരക്കാരെ നടക്കാനിരിക്കുന്ന ലേലത്തില്‍ മുംബൈ ടീമിലേക്കു കൊണ്ടു വരും. നാലു വിദേശ താരങ്ങളെയും ലേലത്തില്‍ മുംബൈയ്ക്കു വാങ്ങാനാവും. താരലേലത്തില്‍ ബൗളര്‍മാരെയാവും മുംബൈ നോട്ടമിടുക. മുംബൈ ഇന്ത്യന്‍സ് (ശേഷിക്കുന്ന പേഴ്‌സ്; 15.35 കോടി)

മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ 2020 സ്‌ക്വാഡ്:

രോഹിത് ശര്‍മ, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിംഗ്, ക്രിസ് ലിന്‍, സൗരഭ് തിവാരി, ധവാല്‍ കുല്‍ക്കര്‍ണി, ജസ്പ്രീത് ബുംറ, മിച്ചല്‍ മക്ലേനഗന്‍, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട്, മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് ബാല്‍വന്റ് റായ് സിംഗ്, ഡിഗ്വിജയ് ദേശ്മുഖ്, ഹാര്‍ദിക് പാണ്ഡ്യ, ജയന്ത് യാദവ്, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, അനുക്കുല്‍ റോയ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ഇഷാന്‍ കിഷന്‍, ക്വിന്റണ്‍ ഡി കോക്ക്, ആദിത്യ താരെ, ജെയിംസ് പാറ്റിന്‍സണ്‍.

മുംബൈ നിലനിര്‍ത്തിയ താരങ്ങളും RTM ചോയിസുകളും

നാല് ഐപിഎല്‍ കിരീടത്തിലേക് നയിച്ച രോഹിത് ശര്‍മയായിരിക്കും മുംബൈ ആദ്യം നിലനിര്‍ത്തുക. കഴിഞ്ഞ സീസണ്‍
അല്‍പ്പം മോശമായിരുന്നു എന്നിരുന്നാലും, നേടിയ റണ്‍സിന്റെ അടിസ്ഥാനത്തിലും, അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റും (129) ഈ 34കാരന്‍ന്റെല്‍ ഇപ്പോഴും ഒരുപാട് ആയുധങ്ങള്‍ അവശേഷിക്കുന്നു.

പട്ടികയില്‍ രണ്ടാമത്തേത് മുംബൈയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റ് ജസ്പ്രീത് ‘ബൂം ബൂം’ ബുംറ. ഐപിഎല്ലിലെ തന്റെ ഏഴാം സീസണില്‍, പണ സമ്പന്നമായ ലീഗിലെ ഏറ്റവും മാരകമായ ബൗളേഴ്സില്‍ ഒരാളായി ബുംറ തുടരുന്നു. കൂടാതെ, കഴിഞ്ഞ മൂന്ന് സീസണുകളില്‍ ഓരോന്നിനും 25 ശരാശരിയില്‍ 15 ലധികം വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. അദ്ദേഹത്തിന്ന് ടീമിലെ സ്ഥാനം അത്രത്തോളം ഉറപ്പാണ്.

മറ്റൊരു താരം ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. കഴിഞ്ഞ സീസണില്‍ സര്‍ജറിക്ക് വിധേയനായി ഒരു പന്ത് പോലും എറിഞ്ഞിട്ടിലെങ്കിലും, കളിയുടെ ഏത് ഘട്ടത്തിലും 161.84 എന്ന സെന്‍സേഷണല്‍ സ്‌ട്രൈക്ക് റേറ്റ് ഉപയോഗിച്ച് റണ്‍സ് പുറത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് മുംബൈക്ക് ഒരു മുതല്‍ക്കൂട്ടാണ്. അവസാന സ്ലോട്ടിലേക്ക് അദ്ദേഹത്തെിന്റെ തിരഞ്ഞെടുപ്പ് എളുപ്പമായി.

ആര്‍ടിഎം സാദ്ധ്യതകള്‍:

ജെയിംസ് പാറ്റിന്‍സണ്‍, കോള്‍ട്ടര്‍-നൈല്‍, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്,

നിലനിര്‍ത്തിയ താരങ്ങള്‍:

രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രിസ് ലിന്‍, ക്വിന്റണ്‍ ഡി കോക്ക്, രാഹുല്‍ ചഹാര്‍, ട്രെന്റ് ബോള്‍ട്ട്, ക്രുനാല്‍ പാണ്ഡ്യ, ജയന്ത് യാദവ്, ഇഷാന്‍ കിഷന്‍

ഐപിഎല്‍ 2021 ല്‍ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങള്‍:

ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, അന്‍മോള്‍പ്രീത് സിംഗ്, മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് ബല്‍വന്ത് റായ് സിംഗ്, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, സൗരഭ് തിവാരി, അനുക്കുല്‍ റോയ്, ആദിത്യ താരെ, ധവാന്‍ കുല്‍ക്കര്‍ണി.

റിലീസ് ചെയ്യ് ത താരങ്ങള്‍:

ലസിത് മലിങ്ക, മിച്ചല്‍ മക്ലേനഗന്‍, ജെയിംസ് പാറ്റിന്‍സണ്‍, നഥാന്‍ കോള്‍ട്ടര്‍-നൈല്‍, ഷെര്‍ഫെയ്ന്‍ റഥര്‍ഫോര്‍ഡ്, പ്രിന്‍സ് ബാല്‍വന്റ് റായ് സിംഗ്, ദിഗ്വിജയ് ദേശ്മുഖ്, .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News