കർഷകരുടെ ട്രാക്‌റ്റർ മാർച്ച്: 22 കേസുകൾ രജിസ്‌റ്റർ ചെയ്‌തു; 86 പൊലീസുകാര്‍ക്ക് പരിക്കേറ്റതായി പൊലീസ്

റിപ്പബ്ലിക് ദിനത്തില്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തിൽ ഉണ്ടായ അതിക്രമങ്ങളിൽ പൊലീസ് 22 കേസ് ഫയല്‍ ചെയ്തു. എട്ട് ബസ്സുകളും പതിനേഴ് സ്വകാര്യ വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘര്‍ഷത്തിനിടെ 86 പൊലീസുകാര്‍ക്ക് പരിക്കേറ്റതായും പ്പോര്‍ട്ടില്‍ പറയുന്നു.

പൊതുമുതല്‍ നശിപ്പിക്കല്‍, ആയുധമുപയോഗിച്ച് സേനയെ ആക്രമിക്കല്‍ തുടങ്ങിയ കേസുകളാണ് പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്.

അതേസമയം ചെങ്കോട്ടയിൽ വലിയ സുരക്ഷാസന്നാഹം ഏർപ്പെടുത്തി. കേന്ദ്രസേനയുൾപ്പടെയുള്ളവരെയാണ് ചെങ്കോട്ടയുൾപ്പടെയുള്ള തന്ത്രപ്രധാനമേഖലകളിൽ വിന്യസിച്ചിരിക്കുന്നത്.

കർഷക സമരത്തെ തുടർന്ന്​ ഏർപ്പെടുത്തിയ പല നിയന്ത്രണങ്ങളും ഇന്നും തുടരും. ലാൽകില, ജുമ മസ്​ജിദ്​ തുടങ്ങിയ സ്ഥലങ്ങളിലെ മെട്രോ സ്​റ്റേഷനുകൾ ഇന്നും അടഞ്ഞു കിടക്കും. മൊബൈൽ, ഇന്‍റർനെറ്റ്​ സേവനവും തടസപ്പെടും​. സിംഘു, തിക്രി, ഗാസിപൂർ, മുകാബ്ര ചൗക്​ എന്നിവിടങ്ങളിലെ ഇന്‍റർനെറ്റ്​ സേവനമാണ്​ തടസപ്പെടുക. സംഘർഷത്തെ തുടർന്ന്​ ഈ പ്രദേശങ്ങളിലെ ഇന്‍റർനെറ്റ്​ സേവനം ചൊവ്വാഴ്ച ഉച്ചയോടെ നിർത്തിയിരുന്നു.

അതേസമയം ട്രാക്‌റ്റർ മാർച്ചിനിടയിലെ സംഘർഷം സൃഷ്ടിച്ച വരെ ശിക്ഷിക്കണമെന്ന് ഭാരതീയ് കിസാന്‍ സഭ ആവശ്യപ്പെട്ടു. ചെങ്കോട്ടയിൽ പ്രതിഷേധിക്കാൻ ആലോചന ഇല്ലായിരുന്നുവെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News