നാടിന്‍റെ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം അനിവാര്യം; എ വിജയരാഘവന്‍

നാടിന്‍റെ വികസനത്തിന്‌ എൽഡിഎഫ്‌ സർക്കാരിന്റെ തുടർഭരണം അനിവാര്യമാണെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവന്‍. ഈ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങളാണ്‌ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ പ്രചരണവിഷയമാക്കുക. രാഷ്‌ട്രീയ ദിശാ ദാരിദ്രമാണ്‌ യുഡിഎഫിനുള്ളതെന്നും മതാധിഷ്‌ഠിത രാഷ്‌ട്രീയ കൂട്ടുകെട്ടിലൂടെ കേരളത്തിന്‍റെ മതനിരപേക്ഷതയെ വെല്ലുവിളിക്കാനാണ്‌ അവരുടെ ശ്രമമെന്നും വിജയരാഘവൻ പറഞ്ഞു.

തീവ്രഹിന്ദുത്വ വാദവുമായി ബിജെപിയും സംസ്‌ഥാനത്തെ വിഷലിപ്‌തമാക്കാൻ നോക്കുന്ന സാഹചര്യത്തിൽ വികസന നേട്ടങ്ങൾ എടുത്ത്‌ പറഞ്ഞാണ്‌ എൽഡിഎഫ്‌ തെരഞ്ഞെടുപ്പിനെ നേരിടുക. വികസന കാഴ്‌ച പാടും നവോത്ഥാനമൂല്യങ്ങളുമാണ്‌ എൽഡിഎഫ്‌ തുടർന്നും മുന്നോട്ടുവെയ്‌ക്കുക.

എൽഡിഎഫിന്‍റെ പ്രചരണത്തിനായി സംസ്‌ഥാനത്ത്‌ രണ്ട്‌ ജാഥകൾ നടത്തും. കാസർകോട്‌നിന്ന്‌ ഫെബ്രുവരി 13നും തൃശൂരിൽനിന്ന്‌ 14നും ജാഥകൾ തുടങ്ങും. രണ്ടു ജാഥകളും 26ന്‌ സമാപിക്കും.

കേന്ദ്രഭരണത്തിൽ പെട്രോളിയം വില അനുദിനം കൂടുകയാണ്‌. ഈ നില തുടർന്നാൽ ദിവസങ്ങൾക്കുള്ളിൽ പെട്രോൾവില 100ൽ എത്തും. നിത്യോപയോഗ സാധനങ്ങൾക്ക്‌ വിലകുടൂം. ജനങ്ങളെ കൊള്ളയടിക്കുകയാണ്‌ ഇതിലൂടെ. ഇതൊന്നും യുഡിഎഫ്‌ കാണുന്നില്ല. കർഷകർ സമരം തുടരുകയാണ്‌. അവരുടെ പ്രശ്‌നങ്ങൾ സമവായത്തിലൂടെ പരിഹരിക്കാൻ ശ്രമിക്കാതെ അടിച്ചമർത്താനാണ് കേന്ദ്രം നോക്കുകന്നത്‌. ജനരോഷം തിരിച്ചറിയുന്നില്ല.

യുഡിഎഫ്‌ ഇതൊന്നും തിരിച്ചറിയുന്നില്ല. എൽഡിഎഫിനെ ദുർബലപെടുത്തണം എന്നുമാത്രമാണ്‌ അവർക്കുള്ളത്‌. അതിനായി മുസ്‌ലീം മത മൗലീകവാദിളുമായി സഖ്യമുണ്ടാക്കാനുള്ള തിരക്കിലാണവർ. ലീഗ്‌ആണ്‌ യുഡിഎഫിനെ നിയരന്തിക്കുന്നത്‌ എന്ന്‌ ഓരോ ദിനം കഴിയുംത്തോറും കൂടുതൽ വ്യക്‌തമായി വരികയാണ്‌.

ഇന്ന്‌ രാവിലേയും പാണക്കാട്ടേക്ക്‌ ചെന്നിത്തലയും ഉമ്മൻചാണ്ടിയും പോയിട്ടുണ്ടായിരുന്നു. ഇതിന്‌ പുറമേ ബിജെപിയുമായും അപകടകരമായ കുട്ടികെട്ടിലേക്ക്‌ നീങ്ങുകയാണ്. സംസ്‌ഥാനത്തെ പിന്നോട്ട്‌ നയിക്കാനാണ്‌ ഈ കൂട്ടുകെട്ടിന്റെ ശ്രമമെന്നും വിജയരാഘവൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News