ഫെബ്രുവരി 13,14 തിയ്യതികളില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ ജാഥകള്‍; അസംബ്ലി മണ്ഡലങ്ങളില്‍ യോഗങ്ങള്‍: എ വിജയരാഘവന്‍

എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രചാരണ ജാഥകള്‍ക്ക് ഫെബ്രുവരി 13,14 തിയിയതികളില്‍ തുടക്കമാവും സംസ്ഥാന തലത്തില്‍ രണ്ട് പ്രചരണ ജാഥകള്‍ നടത്താനാണ് എല്‍ഡിഎഫ് തീരുമാനമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു.

ഫെബ്രുവരി 13 ന് കാസര്‍കോട് നിന്നും 14 എറണാകുളത്ത് നിന്നുമാണ് രണ്ട് ജാഥകളും ആരംഭിക്കുക ഫെബ്രുവരി 26 തൃശൂരും തിരുവനന്തപുരത്തുമായി രണ്ട് ജാഥകളും സമാപിക്കും.

ജാഥകളുടെ പ്രചാരണത്തിനായി എല്‍ഡിഎഫ് യോഗങ്ങള്‍ ചേരും ജില്ലാതല എല്‍ഡിഎഫ് യോഗങ്ങള്‍ ജനുവരി 28,29 തിയ്യതികളില്‍ ചേരും. അസംബ്ലി മണ്ഡലങ്ങളില്‍ യോഗങ്ങള്‍ ജനുവരി 30,31 തിയ്യതികളില്‍ ചേരും.

ഫെബ്രുവരി 1 മുതല്‍ 5 വരെ തീയതികളില്‍ പഞ്ചായത്ത്- ബൂത്ത് തല എല്‍ഡിഎഫ് യോഗം സംഘടിപ്പിക്കും. ജാഥാ സ്വീകരണം എല്ലാ നിയമോജകമണ്ഡലം കേന്ദ്രത്തിലുമാണ് സംഘടിപ്പിക്കുന്നത്.

അതിന്റെ ഭാഗമായി എല്‍ഡിഎഫ് ബൂത്ത് കമ്മറ്റികള്‍ 3 ദിവസം ബൂത്ത് പരിധിയിലെ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തണം. ഒരു ദിവസത്തെ വിളംബര പരിപാടികളും ജാഥാ സ്വീകരത്തിന്റെ ഭാഗമായി സംഘടിപ്പിക്കും.

എല്ലാ വിഭാഗം ആളുകളേയും ജാഥയുടെ സ്വീകരണ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം ശ്രദ്ധിക്കണമെന്ന് തീരുമാനിച്ചു. എല്‍ഡിഎഫ് മാനുഫെസ്റ്റോ തയ്യാറാക്കാനും തീരുമാനിച്ചതായി വിജയരാഘവന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News