ഓണ്‍ലൈന്‍ ചൂതാട്ടത്തിന് എതിരെ പൊതു താല്പര്യ ഹര്‍ജി. വിരാട് കോലി, തമന്ന, അജു വര്‍ഗീസ് എന്നിവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.
കോലിയടക്കം ബ്രാന്‍ഡ് അംബാസിഡര്‍മാരും മറുപടി പറയണമെന്നും ഹൈക്കോടതി നോട്ടീസില്‍ വ്യക്തമാക്കുന്നു. വിഷയം ഗുരുതരമാണെന്നും 10 ദിവസത്തിനുള്ളില്‍ മൂവരും വിശദീകരണം നല്‍കണമെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി.
ഈ ഓണ്‍ലൈന്‍ റമ്മി കളി നിയന്ത്രിക്കാന്‍ നടപടികളുണ്ടാവണമെന്നും അതിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നിലപാടോ നടപടിയോ ഉണ്ടാകുന്നില്ലെന്നും ഈ സാഹചര്യത്തില്‍ കോടതി ഇടപെടണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
ഓണ്‍ലൈന്‍ റമ്മി കളി ചൂതാട്ടത്തിന്റെ പരിധിയില്‍ വരും എന്നാരോപിച്ചാണ് ഒരു സ്വകാര്യ ഹര്‍ജി കോടതിയില്‍ എത്തിയത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോടും കോടതി വിശദീകരണം തേടി.
Get real time update about this post categories directly on your device, subscribe now.