
സൂഫിയും സുജാതയും സിനിമയിലെ സൂഫിയേയും കഥാപാത്രത്തെ അഭ്രപാളികളില്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ ദേവ് മോഹനെയും നമുക്ക് മറക്കാനാവില്ല. പുതുമുഖമായെത്തി പ്രേക്ഷക മനസ്സിലിടം നേടി ദേവ് മോഹന്‍. ഇതിനോടകം നിരവധി ആരാധകരെയും ദേവ്‌മോഹന് ലഭിച്ചു. ഇപ്പോള്‍ പുള്ളി എന്ന ചിത്രത്തിലൂടെ വീണ്ടും നായകനായി എത്തുകയാണ് ദേവ് വീണ്ടും. ചിത്രത്തിന്റെ പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാനാണ് ഔദ്യോഗിക പേജിലൂടെ പുറത്തിറക്കിയത്.
സിനിമയുടെ പ്രമേയം എന്തെന്ന് വ്യക്തമല്ല. ദേവ് മോഹന്റെ കേന്ദ്ര കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതായിരിക്കും ചിത്രമെന്നാണ് കരുതുന്നത്. ഉറുമ്പുകള്‍ ഉറങ്ങാറില്ല, പ്രേമസൂത്രം എന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജിജു അശോകനാണ് പുള്ളിയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളെ ഉടന്‍ പ്രഖ്യാപിക്കും. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ ദേവ് മോഹന്റെ പുതിയ ചിത്രത്തിനായാണ് എല്ലാവരും കാത്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here