ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവങ്ങള്‍ സംഘപരിവാര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമത്തിന്റെ ഭാഗമായാണെന്ന് സൂചന

ട്രാക്ടര്‍ റാലിക്കിടെ ചെങ്കോട്ടയിലുണ്ടായ സംഭവവികാസങ്ങള്‍ സംഘപരിവാര്‍ നടത്തിയ നുഴഞ്ഞുകയറ്റശ്രമത്തിന്റെ ഭാഗമായാണെന്ന് സൂചന. പഞ്ചാബി നടനും സംഘപരിവാര്‍ അനുഭാവിയുമായ ദീപ് സിദ്ദുവും സംഘവുമാണ് ചെങ്കോട്ടയില്‍ കയറി കൊടി നാട്ടിയതെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് ചെങ്കോട്ടയില്‍ എത്തിയതെന്നാണ് ദീപിന്റെ പ്രതികരണം.

ദില്ലി ട്രാക്റ്റര്‍ റാലിയുടെ ഭാഗമെന്നോണം ചെങ്കോട്ടയില്‍ സിഖ് പതാക നാട്ടിയത് പഞ്ചാബി നടന്‍ ദീപ് സിദ്ദുവും സംഘവുമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ദീപ് സിദ്ദുവിന്റെ സംഘപരിവാര്‍ ബന്ധത്തിന് സൂചന നല്‍കിക്കൊണ്ടുള്ള ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ സണ്ണി ഡിയോളിന്റെ പ്രചാരണ സംഘത്തിന്റെ മാനേജറും സിദ്ദുവായിരുന്നു.

ഇതോടെ കര്‍ഷക സമരം തകര്‍ക്കുകയെന്ന ഉദ്ദേശത്തോടെ സംഘപരിവാര്‍ സമരത്തിനകത്തേക്ക് നുഴഞ്ഞുകയറ്റം നടത്താന്‍ ശ്രമിച്ചുവെന്നാണ് വ്യക്തമാകുന്നത്. സമരത്തിലുള്ള കര്‍ഷക സംഘടനയായ കിസാന്‍ സജ്ജ മോര്‍ച്ച നേരത്തെ ദീപ് സിദ്ദുവിനെ സമരത്തില്‍ നിന്ന് വിലക്കിയിരുന്നു.

ഖലിസ്ഥാനി അനുഭാവം പ്രകടിപ്പിച്ചത് കൊണ്ടാണ് ദീപ് സിദ്ദുവിനെ പൂര്‍ണമായും ഒഴിവാക്കാന്‍ കര്‍ഷക സംഘടന തീരുമാനിച്ചത്. സമരം നട്തതുന്നത് ഘലിസ്ഥാനികളും മാവോയിസ്റ്റുകളുമാണെന്നായിരുന്നു കര്‍ഷക സമരം ആരംഭിക്കുന്ന ഘട്ടത്തില്‍ ബിജെപി നേതൃത്വത്തിന്റെ വാദം.

എന്നാല്‍ ദീപ് സിദ്ദുവിന്റെ ഘലിസ്ഥാനി അനുഭാവം പുറത്ിതുവരുന്നതോടെ ബിജെപിയുടെ മറ്റൊരു ആരോപണം കൂടിയാണ് പൊളിഞ്ഞുവീഴുന്നത്.

നേരത്തേ കര്‍ഷകസമരത്തില്‍ തോക്കുമേന്തി നുഴഞ്ഞുകയറിയ ബിജെപി ചാരനെ കര്‍ഷകര്‍ പിടികൂടിയിരുന്നു. പൊലീസില്‍ നിന്നാണ് ട്രെയിംനിങ് ലഭിച്ചതെന്ന് ചാരന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

താന്‍ തന്നെയാണ് ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തിയെന്ന് ദീപ് സിദ്ദു സ്ഥിരീകരിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് ചെങ്കോട്ടയില്‍ എത്തിയതെന്നാണ് ദീപിന്റെ പ്രതികരണം. ദീപ് സിദ്ദുവുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്ന് സണ്ണിഡിയോള്‍ ട്വീറ്റ് ചെയ്തു.

ചെങ്കോട്ടയില്‍ നടന്ന സംഭവവികാസങ്ങളെ തുടര്‍ന്ന് രൂക്ഷപ്രതികരണങ്ങളുമായി ശശി തരൂരും അമരീന്ദര്‍ സിംഗുമുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. പ്രതികരണങ്ങള്‍ സമരരംഗത്തുള്ള കര്‍ഷകരുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം.

വീണ്ടുവിചാരമില്ലാതെ പ്രമുഖ നേതാക്കള്‍ പ്രതികരണമുയര്‍ത്തുന്നത് ശരിയല്ലെന്നും ആരോപണമുയര്‍ന്നു. കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ പോലും ആര്‍ജവമില്ലാത്തവരാണ് കോണ്‍ഗ്രസുകാരെന്നും ആക്ഷേപമുണ്ട്.

അതേസമയം, ദില്ലിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ട്രാക്റ്റര്‍ റാലിക്കെതിരെ അനവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കലാപശ്രമം നടത്തിയെന്നും തന്ത്രപ്രധാനയിടങ്ങളില്‍ അതിക്രമിച്ച് കയറിയെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമാരോപിച്ചാണ് കേസുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here