‘പ്രിയപ്പെട്ട എസ്പിബി അങ്ങ് എപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞുനില്‍ക്കും’ ; പ്രണാമമര്‍പ്പിച്ച് മോഹന്‍ലാല്‍

അന്തരിച്ച ഗായകന്‍ എസ്പിബിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് നടന്‍ മോഹന്‍ലാല്‍. എസ് പി ബാലസുബ്രഹ്മണ്യം എപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞുനില്‍ക്കുമെന്നും മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. പത്മ ഭൂഷണ്‍ ബഹുമതി ലഭിച്ച കെ എസ് ചിത്രയേയും പത്മശ്രീ ലഭിച്ച കൈതപ്രം ദാമോദരന്‍ നമ്പൂതിരിയേയും ലാല്‍ അഭിനന്ദിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

‘എസ്പിബിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം.്് മരണാനന്തരം അദ്ദേഹം പദ്മ വിഭുഷണ്‍ ബഹുമതിക്ക് അര്‍ഹനായി. അങ്ങ് എപ്പോഴും ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിലും ആത്മാവിലും നിറഞ്ഞുനില്‍ക്കും.
പത്മ ഭൂഷണ്‍ ബഹുമതി ലഭിച്ച പ്രിയപ്പെട്ട കെ എസ് ചിത്രയ്ക്കും പത്മശ്രീ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. രാഷ്ട്രത്തിന് അഭിമാനിക്കാവുന്ന തരത്തില്‍ പുരസ്‌കാരങ്ങള്‍ കരസ്തമാക്കിയ എല്ലാ പത്മ പുരസ്‌കാരജേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍.
ജയ് ഹിന്ദ്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News