
ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയായ എം.ശിവശങ്കറിനെ അടുത്ത മാസം 9 വരെ റിമാന്റ് ചെയ്തു. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി.
വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കിയത്. അതേ സമയം കേസില്‍ ശിവശങ്കര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.
മറ്റു പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള ചില സംശങ്ങളെല്ലാതെ അന്വേഷണ ഏജന്‍സിയ്ക്ക് മുന്‍പില്‍ തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്ന് ശിവശങ്കര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി ഇതുവരെ പൂര്‍ണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍ വ്യക്തമാക്കി.
ജാമ്യാപേക്ഷ അടുത്ത മാസം 1 ന് കോടതി പരിഗണിക്കും.കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും സ്വര്‍ണ്ണക്കടത്ത് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here