രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കാര്‍ഡും കടന്ന് കുതിക്കുന്നു

രാജ്യത്ത് ഇന്ധനവില സര്‍വകാല റെക്കാര്‍ഡും കടന്ന് കുതിക്കുന്നു. ഡീസലിന് 26 പൈസയും പെട്രോളിന് 25 പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്. ഈ മാസം 7ാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്.

അതേസമയം റിപ്പബ്ലിക് ദിനമായ ഇന്നലെയും രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചിരുന്നു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്നലെ വര്‍ധിപ്പിച്ചത്.

ഒരു മാസത്തിനിടെ ഇത് ഒന്‍പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. ഇന്ധന വില വീണ്ടും വര്‍ധിച്ചതോടെ 2018 ഒക്ടോബറിലെ ലിറ്ററിന് 85.99 രൂപയെന്ന റെക്കോഡാണ് തകര്‍ന്നത്.

കാര്‍ഷിക നിയമത്തിനെതിരെ രാജ്യത്ത് കര്‍ഷക പ്രതിഷേധം നടക്കുമ്പോഴാണ് ഇന്ധനവില ഉയര്‍ത്തി ഇരട്ടി പ്രഹരം കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News