ഇടതുപക്ഷത്തില്‍ എനിക്ക് പ്രതീക്ഷയുണ്ട്; കേരളത്തിലെ ഭരണകൂടത്തിന് നിലവിലെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്: സക്കറിയ

2020 ലെ എഴുത്തച്ഛന്‍ പുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുത്തുകാരന്‍ സക്കറിയയ്ക്ക് സമ്മാനിച്ചു. മലയാള സാഹിത്യത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

അഞ്ച്‌ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം. ഇടതുപക്ഷത്തില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും കേരളത്തിന്റെ ഭരണകൂടത്തിന് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ടെന്നും പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ പറഞ്ഞു.

സമൂഹ മനസിനെ നവീകരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന എഴുത്തുകാരനാണ് സക്കറിയയെന്ന് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചുകൊണ്ട് പറഞ്ഞു. എഴുത്തച്ഛന്‍ കാട്ടിയ വഴിയിലൂടെ നടന്ന എഴഉത്തുകാരനാണ് സക്കറിയ.

കര്‍ഷകരുടേത് സ്വതന്ത്ര്യ ഇന്ത്യ കണ്ട എറ്റവും വലിയ സമരോത്സുകതയാണെന്നും സ്ഥാപിത താല്‍പര്യക്കാരെല്ലാം ഒരു കുടക്കീഴില്‍ ഒത്തിരിക്കുന്നുവെന്നും ഇത്തരം വിപത്തുകളെ നേരത്തെ ചൂണ്ടിക്കാട്ടിയ വ്യക്തിയാണ് സക്കറിയയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുരസ്‌കാര ലബ്ദിയില്‍ സന്തോഷമുണ്ട് എഴുത്തുകാരുടെ രാഷ്ട്രീയമാണ് ഭരണകൂടം ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ കുറ്റകരമാകുന്നുവെന്നും സക്കറിയ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News