
കൊല്ലം പേരൂര്‍ കല്‍കുളത്ത് കളമശ്ശേരി മോഡലില്‍ രണ്ട് കുട്ടികളെ മര്‍ദ്ദിച്ച കേസില്‍ ഒരു 19 കാരന്‍ ഉള്‍പ്പടെ 5 കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു. കൈരളി ന്യൂസ് അക്രമ ദൃശിയങള്‍ പുറത്തു വിട്ടതിനെ തുടര്‍ന്നാണ് പോലീസും,സി.ഡബ്യു.സിയും നടപടി സ്വീകരിച്ചത്.
കൊല്ലം പേരൂര്‍ കല്‍കുളത്ത് കാവില്‍ കളമശ്ശേരി മോഡല്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തായിരുന്നു. പത്താംക്ലാസ് വിദ്യാര്‍ത്ഥിയെയാണ് മര്‍ദ്ദിക്കുന്നത്. ആക്രമിക്കുന്നതിനെ ചോദ്യം ചെയ്ത 8ാംക്ലാസ് വിദ്യാര്‍ത്ഥിയേയും മര്‍ദ്ദിച്ചു.
24ാം തീയതിയാണ് മനുഷിയ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത് കളിക്കുന്നതിനിടെ അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.
സുഹൃത്തിനെ ആക്രമിക്കുന്നത് ചോദ്യം ചെയ്തപ്പോള്‍ 8ാം ക്ലാസുകാരനെയും മര്‍ദ്ദിച്ചു. ഇന്നലെയാണ് 8ാം ക്ലാസുകാരന്റെ രക്ഷിതാക്കള്‍ ആക്രമണ വിവരം അറിയുന്നത്.
നിയമ നടപടി സ്വീകരിക്കാന്‍ ഒരുങുകയാണ് രണ്ട് കുട്ടികളുടേയും രക്ഷിതാക്കള്‍ മര്‍ദിദന വിവരം പുറത്തു പറഞ്ഞാല്‍ ഇതിലും വലുത് കിട്ടുമെന്ന ഭീഷണിയും അക്രമികള്‍ ഉയര്‍ത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here