ഡോളര്‍ കടത്ത്; സ്വപ്നക്കും സരിത്തിനും ജാമ്യം

വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്ന കേസില്‍ സ്വപ്നക്കും സരിത്തിനും കോടതി ജാമ്യം അനുവദിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യുന്ന പ്രത്യേക കോടതിയാണ് ജാമ്യം നല്‍കിയത്.

അറസ്റ്റിലായി 60 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് ഇരുവരും അര്‍ഹരാവുകയായിരുന്നു. കേസില്‍ സരിത് ഒന്നാം പ്രതിയും സ്വപ്ന രണ്ടാം പ്രതിയുമാണ്.

എൻ ഐ എ കേസിൽ റിമാൻ്റിലായതിനാലും , കോഫേപോസ പ്രകാരം കരുതൽ തടങ്കലിൽ ആയതിനാലും ഉടൻ ജയിൽ മോചിിതരാകില്ല.

അതേസമയം ഡോളർ കടത്ത് കേസിൽ നാലാം പ്രതിയായ എം.ശിവശങ്കറിനെ അടുത്ത മാസം 9 വരെ റിമാൻ്റ് ചെയ്തു. എറണാകുളം എ സി ജെ എം കോടതിയുടേതാണ് നടപടി.

വീഡിയോ കോൺഫറൻസിങ് വഴിയാണ് ശിവശങ്കറിനെ കോടതിയിൽ ഹാജരാക്കിയത്.  അതേ സമയം കേസിൽ ശിവശങ്കർ ജാമ്യാപേക്ഷ സമർപ്പിച്ചു.
മറ്റു പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള ചില സംശങ്ങളെല്ലാതെ അന്വേഷണ ഏജൻസിയ്ക്ക് മുൻപിൽ തനിക്കെതിരെ കൃത്യമായ തെളിവുകളില്ലെന്ന് ശിവശങ്കർ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടി.
അന്വേഷണവുമായി ഇതുവരെ പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും ശിവശങ്കർ വ്യക്തമാക്കി.
ജാമ്യാപേക്ഷ അടുത്ത മാസം 1 ന് കോടതി പരിഗണിക്കും.കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലും സ്വർണ്ണക്കടത്ത് കേസിലും ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News