പിപിഇ കിറ്റ് നിര്‍മാണത്തിലെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് സിഎഫ്എല്‍ടിസികളിലേക്ക് മെത്ത

പിപിഇ കിറ്റുകള്‍ തയ്യാറാക്കുമ്പോള്‍ ബാക്കി വരുന്ന പാഴ് വസ്തുക്കളില്‍ നിന്നും സിഎഫ്എല്‍ടിസി കളില്‍ ഉപയോഗിക്കാന്‍ ഉതകുന്ന മെത്തകള്‍ തയ്യാറാക്കാം എന്നുള്ള ആശയവുമായി യുവസംരംഭക ലക്ഷ്മി മേനോന്‍. ചേക്കുട്ടി പാവകളുടെ ആശയാവതരണത്തിലൂടെ നമുക്ക് സുപരിചിതയായ സംരംഭകയാണ് ലക്ഷ്മി മേനോനാണ്.

ഈ ആശയത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ജില്ലാ ഭരണകൂടം Wisdom Development Foundation ന്റേയും ജില്ലാ കുടുംബശ്രീ മിഷന്റേയും സഹകരണത്തോടെ കൂടുതല്‍ മെത്തകള്‍ തയ്യാറാക്കുന്നതിനുള്ള ഉദ്യമം ഏറ്റെടുക്കുകയായിരുന്നു.

ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ Wisdom Development Foundation ശേഖരിക്കുകയും കുടുംബശ്രീ പ്രവര്‍ത്തകര്‍ മെത്തകളുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുകയും ചെയ്യും. 100 മെത്തകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് തയ്യാറായിട്ടുണ്ട്.

ആദ്യമായി നിര്‍മ്മിച്ച കിടക്കകള്‍ കുടുംബശ്രീ മിഷന്റേയും, Wisdom Development Foundation ന്റേയും ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന്റേയും അധികൃതരില്‍ നിന്നും ഏറ്റു വാങ്ങി.

ആദ്യ ഘട്ടത്തില്‍ നിര്‍മ്മിക്കുന്ന 100 മെത്തകള്‍ ജില്ലയിലെ വിവിധ CFLTC കളിലേക്ക് കൈമാറുന്നതായിരിക്കും. ചടങ്ങില്‍ NHM ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീ മാത്യൂസ് നമ്പേലി, ജില്ലാ കുടുംബശ്രീ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ശ്രീമതി. എസ്. രഞ്ജിനി,

ADMC ശ്രീ. രാഗേഷ്, DPM ശ്രീ അജിത്, Wisdom Development Foundation പ്രതിനിധി ശ്രീ മൈക്കിള്‍ , ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് പ്രതിനിധി ശ്രീ. രാജീവ് എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here