‘സിനിമാറ്റിക്കാവുന്ന വികസനം’; സോഷ്യല്‍ മീഡിയയില്‍ വൈറലായി സര്‍ക്കാര്‍ വികസനം പറയുന്ന സിനിമാറ്റിക് പോസ്റ്ററുകള്‍

സര്‍ക്കാറിന്റെ വികസമ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന കാലമാണിത്.

സര്‍വതല സ്പര്‍ശിയായ വികസനങ്ങള്‍ എല്ലാ മേഖലയില്‍ നിന്നുള്ള ജനങ്ങളുടെയും പ്രശംസ നേടിയെടുക്കുന്നുണ്ട് പാലാരിവട്ടം, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങളും ഗെയില്‍ പൈപ്പ് ലൈനുകളും ആലപ്പുഴ ബൈപ്പാസും തുടങ്ങി ഉദ്ഘാടനം ചെയ്യപ്പെടുന്ന ഓരോ പുതിയ പദ്ധതികളും വലിയ രീതിയിലാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുകയാണ് സര്‍ക്കാര്‍ വികസനങ്ങള്‍ പങ്കുവയ്ക്കുന്ന സിനിമാറ്റിക് മോഡലിലുള്ള പോസ്റ്ററുകള്‍.

ഗെയില്‍ പൈപ്പ്‌ലൈന്‍ വികസനം പറയുന്ന ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിനോട് സമാനമായ സിനിമാറ്റിക് പോസ്റ്റര്‍, സര്‍ക്കാര്‍ സ്‌കൂളുകളുടെ വികസനം പറയുന്ന ആന്‍മരിയ ഹാപ്പിയാണ് എന്ന സിനിമയെ ഓര്‍മിപ്പിക്കുന്ന പോസ്റ്റര്‍,

കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് എന്ന ടൊവിനോ ചിത്രത്തെ ഓര്‍മിപ്പിക്കുന്ന ഉപരിതല ഗതാഗത വികസനത്തെക്കുറിച്ച് പങ്കുവയ്ക്കുന്ന പോസ്റ്റര്‍ ഇങ്ങനെ സര്‍ക്കാറിന്റെ വിവിധ വികസനങ്ങളെ കുറിച്ച് പറയുന്ന പോസ്റ്ററുകള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പിആര്‍ഡിയാണ് ഈ പോസ്റ്ററുകള്‍ തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഇടതുപക്ഷത്തിന്റെ പോസ്റ്ററുകള്‍ സോഷ്യമീഡിയയില്‍ ഏറെ സ്വീകാര്യത ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News