കണ്ണിറുക്കിയും ചിരിച്ചും കളിച്ചും പോസ് ചെയ്ത് അജിത്തിന്റെയും ശാലിനിയുടേയും മകന്‍; വൈറലായി ചിത്രങ്ങള്‍

നടന്‍ അജിത്തിന്റെയും നടി ശാലിനിയുടേയും മകന്‍ ആദ്വിക്കിന്റെ വിവിധ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

അമ്മ ശാലിനിക്കും ശ്യാമിലിക്കുമൊപ്പം ഒരു വിവാഹവേദിയിലെത്തിയതായിരുന്നു ആദ്വിക്ക്. അവിടെ വെച്ച് ക്യാമാറാമാന്‍ പകര്‍ത്തിയതായിരുന്നു പല ഭാവങ്ങളിലുമുള്ള ആദ്വിക്കിന്റെ ചിത്രങ്ങള്‍.

ചിത്രങ്ങളില്‍ ആദ്വിക് ഒരു കണ്ണിറുക്കി കാണിക്കുകയും പല രീതിയില്‍ ചിരിച്ചു കാണിക്കുക്കയും ഒക്കെ ചെയ്യുന്നുണ്ട്. ഈത്തരം ഭാവങ്ങള്‍ ക്യാമറയിലൂടെ പകര്‍ത്തുകയായിരുന്നു.

നടന്‍ അജിത്തിനും നടി ശാലിനിക്കും ആദ്വിക്കിനെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്. പതിമൂന്നുവയസ്സുകാരിയായ അനൗഷ്‌കയാണ് ഇരുവരുടേയും മകള്‍.

തമിഴകത്തും കേരളത്തിലും ഒരുപോലെ ആരാധകരുള്ള പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന താരകുടുംബമാണ് അജിത്തിന്റേതും ശാലിനിയുടേതും.

1999 ല്‍ ‘അമര്‍ക്കളം’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News