കെഎസ്ഇബി സ്വകാര്യ വല്‍ക്കരണം; ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്

വൈദ്യുതി മേഖലയിലെ സ്വകാര്യ വല്‍ക്കരണ നീക്കത്തിനെതിരെ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ രാജ്യവ്യാപക പണിമുടക്കിലേക്ക്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ നടപ്പില്‍ വരുത്താന്‍ ഉദ്യേശിക്കുന്ന ഇലക്ട്രിസിറ്റി ബില്ലിനെതിരെയാണ് തൊഴിലാളികള്‍ രാജ്യവ്യാപനമായി പണിമുടക്കുക

വൈദ്യുതി കേന്ദ്ര സംസ്ഥാനങ്ങളുടെ കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന വിഷയമാണ് . എന്നീട്ടും ഏകപക്ഷീയമായി ഇലട്രിസിറ്റി ബില്ല് വരുന്ന പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.

വൈദ്യുത മേഖലയുടെ സകര്യവല്‍ക്കരണത്തിലേക്ക് നയിക്കുന്ന ഈ തീരുമാനത്തിനെതിരെയാണ് ദേശീയ വ്യാപകമായി ഫെബ്രുവരി 3ന് പണിമുടക്ക് നടത്താന്‍ വൈദ്യുതി മേഖലയില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ തീരുമാനിച്ചത്.നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മറ്റി ഫോര്‍ ഇലട്രിസിറ്റി ആന്റ് എഞ്ചീനിയേഴ്‌സിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്.

ബില്ല് പ്രാമ്പല്യത്തില്‍ വരുന്നതോടെ ഇടത്തരം ചെറുകിട വ്യവസായങ്ങള്‍ക്കുളള ക്രോസ് സമ്പസിഡി ഇല്ലതാവും. നിയമം പ്രാബല്യത്തില്‍ വരുന്നവതോടെ ഒരു ലക്ഷം കോടി രൂപയുടെ അധിക ബാധ്യതയാണ് കൃഷിക്കാര്‍ക്ക് മാത്രം ഉണ്ടാവുക .

പൊതുമേഖലാ സ്ഥാനനങ്ങളുടെ വൈദ്യുതി കുടിശിക സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നതടക്കമുളള പ്രതിലോമകരമായ നിര്‍ദേശങ്ങളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്.

സ്ഥിരം ജീവനക്കാരെ താല്‍കാലിക്കാരാക്കുന്ന നിര്‍ദേശങ്ങളും ബില്ലിലുണ്ട്. ഇതിനെതിരെ ജീാവനക്കാരുടെ പ്രതിഷേധം ഉയര്‍ത്തുക എന്നതാണ് ഫെബ്രുവരി 3 ന്റെ പണിമുടക്ക് കൊണ്ട് ഉദ്യേശിക്കുന്നത്

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here