
കോവിഡ് ബാധിച്ച് കണ്ണൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന എം വി ജയരാജൻ്റെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കൽ ബുള്ളറ്റിൻ.
ഇതേ നില തുടർന്നാൽ അടുത്ത ദിവസങ്ങളിൽ കൂടുതൽ ആരോഗ്യ പുരോഗതി കൈവരിക്കുമെന്നാണ് കരുതുന്നതെന്നും എന്നാൽ കോവിഡിനൊപ്പമുള്ള ന്യുമോണിയ ശ്വാസകോശത്തെ വലിയരീതിയിൽ ബാധിച്ചതിനാൽ ഗുരുതരാവസ്ഥ മാറിയിട്ടില്ലെന്നും കടുത്ത ജാഗ്രത തുടരുകയാണെന്നും ഡോക്ടർമാർ വ്യക്തമാക്കി.
കോവിഡിന്റെ തീവ്രത സൂചിപ്പിക്കുന്ന രക്തത്തിലെ സൂചകങ്ങൾ ഉയർന്നുതന്നെ നിൽക്കുകയാണെന്നും മെഡിക്കൽ ബോർഡ് വിലയിരുത്തി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here