തലപ്പൊക്കത്തിന്‍റെ ചക്രവര്‍ത്തി മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു

ഉത്സവപറമ്പുകളില്‍ ഗജരാജന്‍മാര്‍ പ്രത്യേക ആകര്‍ഷണമാണ്. തലപ്പൊക്കമാണ് ഓരോഗജരാജന്‍റെയും പ്രൗഢി. ഉത്സവപ്പറമ്പുകളിലെ ഗജരാജന്‍മാരില്‍ തലപ്പൊക്കത്തിന്‍റെ തമ്പുരാന്‍ എന്നറിയപ്പെട്ട മംഗലാംകുന്ന് കര്‍ണന്‍ ചരിഞ്ഞു. 60 വയസ്സ് പ്രായമുണ്ട്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങള്‍ കുറച്ചുകാലമായി ആനയെ അലട്ടിയിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആന ചരിഞ്ഞത്‌. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. സംസ്കാരം ഇന്ന് വാളയാര്‍ വനത്തില്‍ നടക്കും. 2019 മാര്‍ച്ചിലാണ് മംഗലാംകുന്ന് കര്‍ണന്‍ അവസാനമായി ഉത്സവത്തില്‍ പങ്കെടുത്തത്.

എഴുന്നള്ളത്ത് തുടങ്ങും മുതല്‍ തിടമ്പ് ഇറക്കുംവരെ ആത്മവിശ്വാസം തുളുമ്പുന്ന പ്രൗഢമായ നില്‍പാണ് കര്‍ണന്‍റെ പ്രത്യേകത. കൂടുതല്‍ ഉയരമുള്ള ആനകള്‍ കൂട്ടാനകളായെത്തുമ്പോള്‍പ്പോലും ഈ ‘നിലവു’കൊണ്ടാണ് കര്‍ണന്‍ ശ്രദ്ധേയനാവുന്നത്. ഉടല്‍നീളംകൊണ്ടും കര്‍ണനെ എളുപ്പം തിരിച്ചറിയാനാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News