ലൈഫ്മിഷന്‍ നിര്‍മിച്ച് നല്‍കിയ രണ്ടരലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി അല്‍പ്പസമയത്തിനകം നിര്‍വഹിക്കും

സംസ്ഥാന സര്‍ക്കാറിന്റെ ഭവനനിര്‍മാണ പദ്ധതിയായ ലൈഫമിഷന്‍ ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിന്റെ മുഖച്ഛായ മാറ്റിയ പദ്ധതിയാണ്. രണ്ടര ലക്ഷം ഗുണഭോക്താക്കളാണ് സ്വന്തം വീടെന്ന സ്വപ്‌നത്തിലേക്ക് ലൈഫ്മിഷന്റെ കൈപിടിച്ച് നടന്നുകയറിയത്.

രാവിലെ 10 30 ഓണ്‍ലൈനായാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക. ഇതോടൊപ്പം തദ്ദേശ സ്ഥാപന തല സംഗമത്തിൻ്റെയും അദാലത്തിൻ്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.

തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി എ സി മൊയ്തീൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, എ കെ ശശീന്ദ്രൻ, എ കെ ബാലൻ, എം എം മണി, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണൻ, കെ കെ ശൈലജ, ഡോ. എം തോമസ് ഐസക്, ശശി തരൂർ എം പി, വി എസ് ശിവകുമാർ എം എൽ എ, ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത തുടങ്ങിയവർ ഓൺലൈനായി പങ്കെടുക്കും.

ലൈഫ് മിഷൻ വീടുകളുടെ പ്രഖ്യാപന ചടങ്ങിനോടനുബന്ധിച്ച് അതു വീക്ഷിക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശിക കൂടിച്ചേരലുകളും നടക്കും.

ഇതോടൊപ്പം ഫെബ്രുവരി ഒന്നു മുതൽ 18 വരെ സംസ്ഥാനത്ത് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്തിലേക്കുള്ള പരാതികളും സ്വീകരിക്കാനുള്ള അവസരവും തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കുമെന്നും മന്ത്രി എ സി മൊയ്തീൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News