കുടുംബവ‍ഴക്കിനിടെ കീ‍ഴാറ്റൂരില്‍ യുവാവിനെ കുത്തിക്കൊന്നു

മലപ്പുറം കീ‍ഴാറ്റൂരില്‍ കുടുംബവ‍ഴക്കിനിടെ കുത്തേറ്റ യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഓവുംപുറത്ത് ആര്യാടന്‍റെ മകന്‍ സമീര്‍ (29) ആണ് കൊല്ലപ്പെട്ടത്. സമീറിന്‍റെ ബന്ധു ഹംസയ്ക്കും വ‍ഴക്കില്‍ പരിക്കേറ്റിട്ടുണ്ട്

ബുധനാഴ്ച്ച രാത്രി പത്തോടെ ഒറവുംപുറം അങ്ങാടിയിൽ വെച്ചാണ് ആര്യാടൻ കുടുംബവും, കിഴക്കും പറമ്പൻ കുടുംബവും തമ്മിൽ വാക്കേറ്റമുണ്ടായത്.

ഇത് പിന്നീട് സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു, കുത്തേറ്റ സമീറിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ നിസാം , അബ്‌ദുൾ മജീദ്‌, മൊയിൻ എന്നിവരെ കസ്‌റ്റഡിയിൽ എടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel