‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’; സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിച്ചപ്പോള്‍

പ്രിത്വിരാജും ടൊവിനോയും ഒരുമിച്ചഭിനയിച്ച ചിത്രമാണ് ലൂസിഫര്‍. ഇപ്പോള്‍ ലൂസിഫറിലെ അതേ കഥാപാത്രങ്ങള്‍ ജിമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ. ലൂസിഫറിലെ മാസ്സ് കഥാപാത്രങ്ങളായ സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിച്ച വിവരം പുറത്തുവിട്ടത് പ്രിത്വിരാജ് തന്നെയാണ്.

മസില്‍ കാണിച്ച് ഇരുവരും ജിമ്മില്‍ നില്‍ക്കുന്ന ചിത്രം ടൊവിനോയും പങ്കുവെച്ചിരുന്നു.  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥ്വി ഫോട്ടോ പങ്കുവെച്ചത്. ‘സയിദ് മസൂദും ജതിന്‍ രാംദാസും ജിമ്മില്‍ ഒന്നിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് പൃഥ്വി ചിത്രം പങ്കുവെച്ചത്. ‘ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ , പിന്നീട് വേണ്ടെന്ന് വെച്ചു’ എന്നാണ് ടൊവിനൊ ഏരെ രസകരമായി ഫേസ്ബുക്കില്‍ അടിക്കുറിപ്പായി നല്‍കിയത്.

‘നന്നായി, ഇംഗ്ലീഷിലായാൽ ചിലപ്പോ മൂപ്പർക്കും മനസ്സിലായാലോ!, തൊട്ടടുത്ത് ഇംഗ്ലീഷ് നേരാവണ്ണം അറിയാവുന്ന ആളുണ്ടെങ്കിൽ, നമ്മുക്ക് തെറ്റുമോ എന്ന് കരുതി ഇംഗ്ലീഷ് പൊതുവെ മലയാളികൾ പറയാറില്ല “എന്തരോ എന്തോ!! തുടങ്ങി രസകരമായ കമന്‍റുകളാണ് ടൊവിനോയുടെ പോസ്റ്റിനു താ‍ഴെ ആരാധകര്‍ മറുപടിയായി പങ്കുവെച്ചത്.
‘കള’യാണ് അടുത്തതായി ഇറങ്ങുന്ന ടൊവിനോ ചിത്രം. സുരാജ് വെഞ്ഞാറമൂടിനൊപ്പം വ്യത്യസ്ത കഥാപാത്രത്തിലെത്തുന്ന ‘ജനഗണമന’യാണ് പ്രിത്വിരാജിന്‍റെ അടുത്ത ചിത്രം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News